കണ്ണൂരിൽ സതീശൻ കാരണം 11സീറ്റും.സിദ്ദിക്ക് കാരണം 3 സീറ്റും.കോഴിക്കോട് ധർമ്മജൻ നിമിത്തം 13 സീറ്റും.മലപ്പുറത്ത് UDF ന്റെ അന്തകനായി ഫിറോസ് കുന്നംപറമ്പിലും.കോൺഗ്രസ് നശിച്ചു!..ചാണ്ടിയും ചെന്നിത്തലയും വലിച്ചെറിഞ്ഞത് കോൺഗ്രസിൻ്റെ 35 സീറ്റ് !

കൊച്ചി:കണ്ണൂരിൽ സതീശൻ കാരണം പതിനൊന്ന് സീറ്റും LDF ന്.വയനാടിൽ ചുരം കയറിയ സിദ്ധിഖിനെ കൊണ്ട് ആകെയുള്ള മൂന്ന് സീറ്റും LDF നേടും.കോഴിക്കോട് ധർമ്മജൻ ബോൾഗാട്ടി നിമിത്തം പതിമൂന്ന് സീറ്റും ഇടതുപക്ഷത്തേക്ക്.മലപ്പുറത്ത് UDF ന്റെ അന്തകനായി ഫിറോസ് കുന്നംപറമ്പിൽ.സ്ഥാനാർത്ഥി നിർണ്ണയത്തിൽ അമ്പേ പിഴച്ച് യുഡിഎഫ്.തിരിച്ചു പിടിക്കേണ്ട മണ്ഡലങ്ങളിൽ പരാജയത്തിനായി പാര പണിയുന്ന അണികളും നേതാക്കളും. മികച്ച സ്ഥാനാർത്ഥികൾ എന്ന വാഴ്ത്തുകൾ സ്വയം സൃഷ്ടികൾ മാത്രം.. രാഷ്ട്രീയ കേരളം കണ്ട ദയനീയ സ്ഥാനർത്ഥിത്വത്തിൽ കനത്ത പരാജയംകാത്ത് യുഡിഎഫ്..

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകവെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ അകപ്പെട്ട് സ്ഥാനാർത്ഥികളെ മാറ്റിയ ചരിത്രം കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിക്കും കോൺഗ്രസ്സിനും ഉണ്ട്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് സമവാക്യങ്ങൾ അട്ടിമറിക്കപ്പെട്ടപ്പോൾ രോഷാകുലനായ ലീഡർ കെ കരുണാകരന്റെ വാശിക്കു മുന്നിൽ കോൺഗ്രസ്സ് ഹൈക്കമാന്റിന് വഴങ്ങേണ്ടി വന്നിട്ടുണ്ട്. പ്രഖ്യാപിക്കപ്പെട്ട ഏഴ് സ്ഥാനാർത്ഥികളെ മാറ്റി കരുണാകരൻ നിശ്ചയിച്ച പുതിയ ആളുകളുമായി തിരഞ്ഞെടുപ്പിനെ നേരിട്ടതും അവരെ വിജയിപ്പിച്ചെടുത്തതുമായ സമ്പന്നമായ ഭൂതകാലം കോൺഗ്രസ്സിനുണ്ട്. മാലളത്ത് സരളാദേവിയും എഡി മുസ്തഫയുമടക്കം ആ ഏഴ് സ്ഥാനാർത്ഥികളേയും വിജയിപ്പിച്ചെടുത്ത കരുണാകര തന്ത്രം ഇന്ന് കോൺഗ്രസ്സിന് വിജയതന്ത്രങ്ങളുടെ ഗതകാല സ്മൃതി മാത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുപത് വർഷത്തെ കാലയളവിൽ കരുണാകര തന്ത്രങ്ങളുടെ ആയിരത്തിൽ ഒരശമെങ്കിലും കഴിവുള്ള ഒരാളുപോലും കോൺഗ്രസ്സിൽ അവശേഷിക്കുന്നില്ല എന്നതാണ് യാഥർത്ഥ്യം കണ്ണൂരിൽ സതീശൻ പാച്ചേനിയേയും, കല്പറ്റയിൽ ടി സിദ്ധിഖിനേയും, ബാലുശ്ശേരിയിൽ ധർമ്മജൻ ബോൾഗാട്ടിയേയും, തവനൂരിൽ ഫിറോസ് കുന്നുംപറമ്പിലിനേയും തൃപ്പുണിത്തുറയിൽ കെ ബാബുവിനേയും അടക്കം ഡസൻ കണക്കിന് ജയിക്കേണ്ട സീറ്റുകൾ സ്ഥാനാർത്ഥി പിഴവു കൊണ്ട് പരാജയപ്പെടാൻ പോകുന്നു.

തളിപ്പറമ്പിൽ UDF സ്ഥാനാർത്ഥിയായ അബ്ദുൾ റഷീദിനെ കണ്ണൂർ മണ്ഡലത്തിൽ നിശ്ചയിച്ചിരുന്നെങ്കിൽ കണ്ണൂർ സിറ്റിൽ തീപാറും മത്സരം നടന്നേനെ…
നോമിനേഷൻ കൊടുക്കുമ്പോഴേക്കും അയാൾ തോറ്റിരിക്കും എന്ന് പൊതുജനം മുദ്രകുത്തുന്ന സതീശൻ പാച്ചേനിയെ പോലുള്ള ആളുകളെ കണ്ണൂരിൽ വീണ്ടും മത്സരിപ്പിച്ചത് CPM ന് സുഖകരമായ വഴി ഒരുക്കലാണെന്ന കോൺഗ്രസ്സിനകത്തെ അടക്കം പറച്ചിൽ സത്യം തന്നെ എന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. കണ്ണൂരിൽ മത്സരം കടന്നപ്പള്ളിയുടെ വിനയവും ലാളിത്യവും സതീശന്റെ അഹങ്കാരവും അഹംഭാവം തമ്മിലാണ് എന്ന ജനസംസാരത്തിൽ കാതലുണ്ട് എന്നത് കഴിഞ്ഞ തവണ തന്നെ കണ്ടു കഴിഞ്ഞതാണ്.

ഭാര്യയുടെ ക്യാൻസർ രോഗം പോലും വോട്ടു വാങ്ങാൻ ഒരു കാലത്ത് പ്രചരണായുധമാക്കി പിന്നിട് ആ ഭാര്യയേയും പറക്കാമറ്റത്തുള്ള രണ്ട് മക്കളേയും ഉപേക്ഷിച്ച് മറ്റൊരാളുടെ ഭാര്യയെ കൂടെ കുട്ടി ജീവിതം സുഖിക്കുന്ന ആദർശ്ശ രാഷ്ട്രീയ നേതാവ് ചുരം കയറാൻ മോഹിച്ചപ്പോൾ കല്പറ്റക്കാർ മുന്നറിയിപ്പുകൊടുത്തു ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട എന്ന്. കണ്ടാലറിയാത്തവർ കൊണ്ടാലറിയുമെന്നത് കല്പറ്റയിൽ കാണാൻ പോകുന്നു. ക്രിസ്തീയ വോട്ടുകൾ അടക്കം നിർണ്ണായകമായ മണ്ഡലത്തിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ സ്ഥാനാർത്ഥിത്വ അടിച്ചേൽപ്പിക്കലുകൾക്ക് കനത്ത തിരിച്ചടി ഉറപ്പായി കഴിഞ്ഞു.

സ്ത്രീപീഡകർക്ക് ഒത്താശ ചെയ്ത ദിലീപിനു വേണ്ടി തറയിൽ കിടന്നുറങ്ങി ഐക്യധാർഢ്യം പ്രഖ്യാപിച്ച ധർമ്മജനെ തലയിലേറ്റിയ കോൺഗ്രസ്സ് ബാലുശ്ശേരിയിൽ മാത്രമല്ല 140 നിയമസഭാ മണ്ഡലങ്ങളിലും അപഹാസ്യരാവുകയാണ്. വാളയാർ കേസ് CBI അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തന്നെ ആവശ്യപ്പെട്ടിട്ടും ആ കേസ്സിന്റെ പേരു പറഞ്ഞ് ഇടത് സർക്കാറിനെതിരേയും പിണറായി വിജയനെതിരെയും ഉറഞ്ഞു തുള്ളി നടക്കുന്നവക്ക് ഇത്തരം കേസ്സുകളിൽ യാതൊരു ആത്മാർത്ഥതയും ഇല്ല എന്ന് ഇതുകൊണ്ട് വ്യക്തമാക്കുന്നു . ഈ ഒറ്റക്കാരണം കൊണ്ട് മാത്രം പൊതുജനം വിഢികളെല്ല എന്ന വിധി എഴുത്തായിരിക്കും ബാലുശ്ശേരിയിലടക്കം കോഴിക്കോട് ജില്ലയിൽ മുഴുവൻ സീറ്റിലും

കള്ളപ്പണക്കാരുടെ ചങ്ങാതി ഫിറോസിനെ കയറൂരി വിടുമ്പോൾ കോൺഗ്രസ്സ് ഓർക്കണമായിരുന്നു നേരും നെറിക്കും വേണ്ടി നിലപാട് കൈകൊള്ളുന്ന ജനലക്ഷങ്ങൾ കേരളത്തിലുണ്ടെന്നത്. വിവരക്കേടും വൃത്തികേടും അരോചകമാകുന്ന ആഗ്യ ഭാഷയും വച്ച് ഒൻപതാംതരം കാരൻ വെല്ലുവിളിക്കുന്നത് അവനെക്കാൾ ഒരുപാട് വിവരമുള്ള പൊതു സമൂഹത്തിന് നേരെയാണ്. കെ ടി ജലീൽ എന്ന മനുഷ്യന്റെ നൂറ് അയലത്ത് എത്താൻ ആയിരം ജന്മം പുനർജനിച്ചാലുമാകില്ല എന്ന സത്യം തിരിച്ചറിയാൻ ആകാഞ്ഞത് കോൺഗ്രസ്സിന് മാത്രമായിരിക്കും.

തൃപ്പൂണിത്തുറയിൽ മത്സരിക്കുന്നത് സിറ്റിംഗ് MLA കൂടിയായ ഇടതുപക്ഷത്തിന്റെ യുവനിരയിലെ തീപ്പൊരി എം സ്വരാജാണ്. KPCC പ്രസിഡന്റായപ്പോൾ VM സുധീരൻ ഏറ്റവും എതിർപ്പ് പ്രകടിപ്പിച്ച കെ ബാബുവിനെ തന്നെ വീണ്ടും തൃപ്പൂണിത്തുറയിൽ മത്സരിപ്പിച്ച UDF സ്വയം തോറ്റു കൊടുക്കുകയാണ്. ഇത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മണ്ടത്തരം മാത്രമാണ്. വിത്തിന് പോയിട്ട് ഇനി നൂറ്റാണ്ടുകൾ കഴിഞ്ഞാലും സ്വാരാജിനെ വെല്ലാൻ പോകുന്ന ഒരു യുവനിര വളർത്തി എടുക്കൽ കോൺഗ്രസ്സിന് സാധിക്കില്ല. അവിടെയാണ് അഴിമതി ആരോപിതനായ ബാബുവിനെ വീണ്ടും പരീക്ഷിക്കുന്നത്.

ലതിക സുബാഷ് അടക്കം ഉയർത്തിയ നിരവധി പ്രശ്നങ്ങൾ പരാജയത്തിന്റെ പടുകുഴിയിൽ UDF നെ അടക്കം ചെയ്യപ്പെടാനിരിക്കുമ്പോൾ ജയസാദ്ധ്യതകളെ തല്ലിക്കെടുത്തി ‘വറചട്ടിയിൽ നിന്നും എരിതീയിലേക്ക്’ പോകുകയാണ് കോൺഗ്രസ്സും യുഡിഎഫും.

Top