പി.സി ജോർജ് സവർക്കറെപ്പോലെ ചെരുപ്പ് നക്കുന്നു: പി.സി ജോർജിന്റെ വിജയം ജനങ്ങൾക്ക് പറ്റിയ അബദ്ധം: പി.സി ജോർജിനെതിരെ അതിരൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായ പി.സി ജോർജ് സവർക്കറെപ്പോലെ ബി.ജെ.പി – ആർ.എസ്.എസ് നേതാക്കളുടെ ചെരുപ്പ് നക്കുകയാണെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും യു.ഡി.എഫ് നേതാക്കളെയും പരസ്യമായി അപമാനിച്ച പി.സി ജോർജിനെതിരെയാണ് ഇപ്പോൾ ചിന്റു രംഗത്ത് എത്തിയിരിക്കുന്നത്.

യു.ഡി.എഫ് മുന്നണിയുടെ ഭാഗമാകാൻ ശ്രമിച്ചെങ്കിലും പി.സി ജോർജിനു ഇതു സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെ പി.സി ജോർജിനെ തന്നെ പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് പി.സി ജോർജ് എം.എൽ.എ ഉമ്മൻചാണ്ടിയ്ക്കും, യു.ഡി.എഫ് നേതാക്കൾക്കും എതിരെ മോശമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. ഇതിനെതിരെയാണ് ഇപ്പോൾ ചിന്റു കുര്യൻ ജോയി രംഗത്ത് എത്തിയിരിക്കുന്നത്.

ചിന്റുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം

കേരള രാഷ്ട്രീയത്തെ എന്നും തന്റെ വാക്കുകൾ കൊണ്ട് മലിനമാക്കുന്ന നേതാവാണ് പി.സി ജോർജ്. തന്റെ വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ഓരോ തവണയും ഇദ്ദേഹം തെളിയിക്കുന്നു. പി.സി ജോർജിനെ പോലെ യാതൊരു തത്വദീക്ഷയുമില്ലാത്ത രാഷ്ട്രീയ നേതാവ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്നു പറയുന്നത് തന്നെ ജനങ്ങൾക്ക് പറ്റിയ അബദ്ധമാണ്. ഇത്തരത്തിൽ വിഷവിത്തായി മാറിയ ഒരു നേതാവാണ് ഇപ്പോൾ ജനകീയനായ ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പുലഭ്യം പറയുന്നത്.

ആർ.എസ്.എസിനും ബി.ജെ.പിയ്ക്കും കീഴടങ്ങി, സവർക്കറിനെ പോലെ ആർ.എസ്.എസിന്റെയും ബി.ജെ.പി നേതാക്കളുടെയും ചെരുപ്പ് നക്കുകയാണ് ഇപ്പോൾ പി.സി ജോർജ് ചെയ്യുന്നത്. ഇത്തവണ പൂഞ്ഞാറിൽ ഒറ്റയ്ക്ക് നിന്നാൽ കെട്ടിവച്ച കാശ്‌പോലും കിട്ടില്ലെന്ന് പി.സി ജോർജിന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി എന്ത് രീതിയിലും വിജയിക്കാൻ ശ്രമം നടത്തുന്നത്. ഇതിനായി വർഗീയ ശക്തികളായ ആർ.എസ്.എസ് ബി.ജെ.പി സംഘത്തെ കൂട്ടുപിടിക്കാനാണ് പി.സി ജോർജ് ശ്രമിക്കുന്നത്. പൂഞ്ഞാറിലെ ജനങ്ങളെ വർഗീയതയുടെ പേരിൽ വേർതിരിച്ച പി.സി ജോർജ് ഇപ്പോൾ വോട്ടിന്റെ സമയം വന്നപ്പോൾ ഭൂരിപക്ഷ വർഗീയതയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത് കേരളത്തിലെ യുവജനങ്ങൾ അംഗീകരിക്കില്ല.

ചിന്റു കുര്യൻ ജോയി
ജില്ലാ പ്രസിഡന്റ്
യൂത്ത് കോൺഗ്രസ്
കോട്ടയം

Top