ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു.കോൺഗ്രസ് അടുത്ത പൊട്ടിത്തെറിയിലേക്ക്!!

തിരുവനന്തപുരം : ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് നേതൃയോഗം ബഹിഷ്‌കരിച്ചു പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.സംസ്ഥാനത്തെ പാര്‍ടി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ കടുത്ത അതൃപ്തിയിലാണ് ഇരുവരും. ഹൈക്കമാന്റ് ഇടപെട്ടിട്ടും കൂടിയാലോചന നടത്തുന്നില്ല, രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ല.

നിയമനങ്ങള്‍ ഏകപക്ഷീയമായി നടത്തുകയാണെന്നും ജനറല്‍ സെക്രട്ടറിമാര്‍ക്ക് കൂടിയാലോചന ഇല്ലാതെയാണ് ചുമതല നല്‍കിയതെന്നുമാണ് വിമര്‍ശനം. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ സമരം കൂടുതല്‍ ശക്തമാക്കുക എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നത്തെ യോഗം. എന്നാല്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ പാര്‍ട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ ഉയര്‍ന്ന അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതൃത്വത്തിന് ശക്തമായ സൂചന കൂടി നല്‍കിയാണ് മുതിര്‍ന്ന നേതാക്കള്‍. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടി നേതൃത്വം പരിഗണിക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് കൂടിയാണ് നേതാക്കള്‍ നല്‍കുന്നത്. അതേസമയം, ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും അടക്കം ഉയര്‍ത്തി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.

തുടര്‍ച്ചയായി ശിശു മരണം റിപ്പോര്‍ട്ട് ചെയ്യുന്ന അട്ടപ്പാടി വിഷയവും പൊതു ശ്രദ്ധയിലേക്ക് കൊണ്ട് വരാന്‍ യുഡിഎഫ് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി യുഡിഎഫ് പ്രതിനിധി സംഘം അട്ടപ്പാടി സന്ദര്‍ശിക്കും. കെ റയില്‍ വിരുദ്ധ സമരംകൂടുതല്‍ ശക്തിപ്പെടുത്തുന്ന കാര്യവും യോഗത്തില്‍ പരിഗണയിലുണ്ടായിരുന്നു. ഇന്ധനവില വര്‍ദ്ധനവിനെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ സമര പരിപാടികള്‍ നടത്താനും യുഡിഎഫ് പദ്ധതിയിട്ടിട്ടുണ്ട്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലായിരുന്നു യോഗം.

Top