കെ പി സി സി അദ്ധ്യക്ഷസ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിന് വേണ്ടി മുറവിളി;കണ്ണൂരിൽ പോലും സംഘടനയെ കെട്ടിപടുക്കാൻ കഴിയാത്ത സുധാകരന് എങ്ങനെ പാർട്ടിയെ നയിക്കാനാകും.സുധാകരന്റെ വരവിന് തടയിട്ട് ഗ്രൂപ്പുകള്‍

ന്യുഡൽഹി: കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ വേണ്ടെന്ന് എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ അറിയിച്ചു.‌ തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുമ്പിലും ഗ്രൂപ്പുകൾ ഇക്കാര്യം വ്യക്തമാക്കി.കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാൻ ഗ്രൂപ്പുകളുടെ സമ്മർദ്ദം കൂടുകയാണ് .

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ദളിത് പ്രാതിനിധ്യം വേണമെന്ന ചര്‍ച്ചയില്‍ നിന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പേര് നിര്‍ദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടാണ് ഇദ്ദേഹം. പ്രായവും കടുപ്പിച്ച നിലപാടുകളും കണ്ണൂരിലെ തോല്‍വിയും സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തുന്നതില്‍ തടയിടുന്ന ഘടകങ്ങളാണെന്നാണ് ചൂണ്ടികാട്ടുന്നത്. ആദ്യഘട്ടം മുതല്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന പേരാണ് കെ സുധാകരന്റേത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഗ്രൂപ്പുകളുടെ വാക്കുകേൾക്കാതെ തീരുമാനമെടുത്ത ഹൈക്കമാൻഡ് കേരളത്തിലെ ഗ്രൂപ്പ് നേതാക്കളെ പാടെ തഴഞ്ഞ് സുധാകരന് വഴിയൊരുക്കുമോയെന്ന് കണ്ടറിയേണ്ടതാണ്. സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവ‌ർ അഭിപ്രായപ്പെടുന്നത്. ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങി ചില ദേശീയ നേതാക്കളുടെ പിന്തുണയും സുധാകരനുണ്ടെന്നാണ് വിവരം. മുല്ലപ്പള്ളിയുടെ രാജി സന്നദ്ധത അംഗീകരിച്ച ഹൈക്കമാന്‍ഡ് രണ്ടാഴ്ചക്കുള്ളില്‍ പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. സുധാകരനിലും കൊടിക്കുന്നിൽ സുരേഷിലും തട്ടി തർക്കം മൂത്താൽ ചില അപ്രതീക്ഷിത പേരുകൾ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നേക്കാം.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വഴിയും കൊടുകുന്നില്‍ സുരേഷ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. അധ്യക്ഷസ്ഥാനത്തേക്ക് വരാന്‍ സ്വയം സന്നദ്ധത അറിയിച്ച കൊടിക്കുന്നില്‍ ദളിത് പ്രാതിനിധ്യം എന്ന് വാദം തന്നെയാണ് ഉയര്‍ത്തുന്നത്.

70 കഴിഞ്ഞ നേതാക്കള്‍ രാഷ്ട്രീയ കാര്യസമിതിയില്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന നിര്‍ദേശംവെച്ചുകൊണ്ട് യുവ നേതാക്കളും കഴിഞ്ഞ ദിവസം അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ വെച്ചിരുന്നു. ഇത് സുധാകരന്റെ വരവിന് തടസമായേക്കുമെന്ന ആരോപണം ആ ഘട്ടത്തില്‍ തന്നെ ഉയര്‍ന്നിരുന്നു.കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ യോഗ്യനാണെന്ന് നേരത്തെ കൊടിക്കുന്നില്‍ സുരേഷ് തുറന്ന് പറഞ്ഞിരുന്നു.

കേരളത്തില്‍ നിന്ന് മറ്റൊരാളും ഇത്രയേറെ തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇത് താനായത് കൊണ്ടും താനൊരു ദളിതനായതുകൊണ്ടുമാണ് തന്നെ ആരും അതിനെ പ്രകീര്‍ത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യുന്നില്ല. തനിക്കതിന്റെ ആവശ്യമില്ല. ജയിപ്പിച്ച മണ്ഡലത്തിലുള്ള ജനങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ തുടര്‍ച്ചയായി ജയിക്കാന്‍ കഴിയുന്നത്. എഐസിസിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്, കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായിട്ടുണ്ട്, കെപിസിസി അധ്യക്ഷനാകാന്‍ താന്‍ യോഗ്യനാണ്. എന്ത് അര്‍ത്ഥത്തിലാണ് തന്നെ പരിഗണിക്കാതിരിക്കുന്നതെന്നും അതിന് യാതൊരു ന്യായീകരണവുമില്ലെന്നുമായിരുന്നു കൊടിക്കുന്നിലിന്റെ പരാമര്‍ശം.

കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ വരുന്നത് കോണ്‍ഗ്രസിന്‍റെ പുരോഗമന ചിന്തയുടെ പ്രതീകമായി അടയാളപ്പെടുത്തുമെന്നാണ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്. പലതവണ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചശേഷം തഴഞ്ഞ തന്നെ ഇത്തവണയെങ്കിലും പരിഗണിക്കണമെന്നാണ് കൊടിക്കുന്നിൽ സുരേഷിന്‍റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം രാഹുൽഗാന്ധിയും സോണിയഗാന്ധിക്കും കത്തയച്ചിട്ടുണ്ട്.

കൊടിക്കുന്നിൽ സുരേഷിനെ മുന്നിൽനിർത്തി സുധാകരന്‍റെ വരവ് തടയുകയെന്നതാണ് ഇരു ഗ്രൂപ്പുകളുടേയും ലക്ഷ്യം. സുധാകരന്‍റെ തീവ്രനിലപാടുകൾ പാർട്ടിയുമായി യോജിച്ച് പോകില്ലെന്നും കണ്ണൂരിൽ പോലും സംഘടനയെ കെട്ടിപടുക്കാൻ സുധാകരന് കഴിഞ്ഞിട്ടില്ലെന്നുമാണ് അദ്ദഹത്തെ എതിർക്കുന്നവർ വാദിക്കുന്നത്. സുധാകരന് എഴുപത് വയസ് പിന്നിട്ടെന്നും ഇവർ പറയുന്നു.

കോണ്‍ഗ്രസ് പുനഃസംഘടിപ്പിക്കുമ്പോള്‍ 70 കഴിഞ്ഞ നേതാക്കളെ രാഷ്ട്രീയ കാര്യസമിതിയില്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന അഭിപ്രായം ഉയര്‍ത്തി യുവ നേതാക്കളും രംഗത്ത് വന്നു . അശോക് ചവാന്‍ സമിതിക്ക് മുന്നിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം കെ സുധാകരന്റെ കെപിസിസി അധ്യക്ഷ പദവിയിലേക്കുള്ള വരവിന് ഒരു തടസമായിരിക്കും. നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സുധാകരന് 70 വയസ് കഴിഞ്ഞു.

സുധാകരന്റെ വരവ് തടയുകയെന്നത് തന്നെയാണോ ഇതിന്റെ പിന്നിലെന്നുള്ള ആരോപണവും ഉയരുന്നുണ്ട്. ഇത്തരത്തില്‍ മുന്‍മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമൊക്കയായ 70 കഴിഞ്ഞ മുതിര്‍ന്ന നേതാക്കള്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലത്തെ വോട്ടര്‍മാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്താന്‍ ബൂത്ത് തലത്തിലുള്ള ചുമതല കൂടി നല്‍കണമെന്നാണ് ആവശ്യം. ഇവരുടെ മാര്‍ഗനിര്‍ദേശം താഴെതട്ടില്‍ പാര്‍ട്ടിയെ പരിപോക്ഷിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്താമെന്നാണ് ആവശ്യം.

നിലവില്‍ അധ്യക്ഷനായി സുധാകരന്റേയും യുഡിഎഫ് കണ്‍വീനറായി പിടി തോമസിന്റേയും പേരുകളാണ് ഉയരുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിനകം അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയൊരാളെ നിയോഗിക്കുന്നത് വരെ തുടരാനാണ് നിര്‍ദേശം. പരാജയത്തിന്റെ പേരില്‍ തന്നെ ഒറ്റ തിരിഞ്ഞ് അക്രമിക്കുന്നതിലും മുല്ലപ്പള്ളിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top