കൊടിക്കുന്നിലിൻ്റെ ഹിന്ദി സത്യപ്രതിജ്ഞ: കയ്യടികളുമായി ബിജെപി; സോണിയ ഗാന്ധിയുടെ ശകാരത്തില്‍ കേരള എംപിമാര്‍ മലയാളം മൊഴിഞ്ഞു

ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന വാദം കുറച്ചുനാളായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഹിന്ദി പഠിക്കുന്നതിനെ തലമുറകളായി നിരുത്സാഹപ്പെടുത്തിവരുന്ന തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളാണ് ഈ വാദത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്. ഇതിനെ പിന്തുണച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇന്നത്തെ ലോക്‌സഭ സത്യപ്രതിജ്ഞയില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി.

ഹിന്ദി നിര്‍ബന്ധമാക്കുന്നതിന് എതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെ കേരളത്തില്‍ നിന്നുള്ള അംഗം ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തത് നിറഞ്ഞ കൈയടിയോടെ ബിജെപിക്കാര്‍ സ്വീകരിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഹിന്ദി സത്യപ്രതിജ്ഞയ്ക്കെതിരെ സോണിയാ ഗാന്ധി കൊടിക്കുന്നിലിനെ ശകാരിച്ചെന്നാണ് റിപ്പോര്‍ട്ട്. മലയാളികളായ എം.പിമാര്‍ മലയാളത്തില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് സോണിയ ഗാന്ധി പറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിന്ദിയില്‍ കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ചെയ്തതിന് സോണിയ വിശദീകരണം ചോദിക്കുകയും ചെയ്തു. എന്നാല്‍ കൊടിക്കുന്നിലിന്റെ വിശദീകരണത്തില്‍ തൃപ്തയാവാത്ത സോണിയ കൊടിക്കുന്നിലിനെ രൂക്ഷമായി ശകാരിച്ചെന്നാണ് വിവരം. അതേസമയം ബാക്കിയുള്ള എംപിമാര്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് സോണിയ ഗാന്ധി നിര്‍ദ്ദേശിക്കുകയും ചെയ്തു. പതിനേഴാം ലോക്സഭയില്‍ ഏറ്റവും സീനീയറായ അംഗങ്ങളിലൊരാളാണ് മാവേലിക്കരയുടെ പ്രതിനിധായായ കൊടിക്കുന്നില്‍ സുരേഷ്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു പിന്നാലെ രണ്ടാമനായാണ് സുരേഷ് സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്.

കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് രാഷ്ട്രീയ വ്യാഖ്യാനങ്ങളും പ്രചരിക്കുന്നുണ്ട്. സീനിയര്‍ അംഗമായ കൊടിക്കുന്നില്‍ തന്നെയായിരിക്കും ലോക്സഭയില്‍ കോണ്‍ഗ്രസ്സിന്റെ കക്ഷി നേതാവെന്നാണ് ഇത് നല്‍കുന്ന സൂചനയെന്ന് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് കൊടിക്കുന്നില്‍ സുരേഷും ബംഗാളില്‍ നിന്നുള്ള അധീര്‍ രജ്ഞന്‍ ചൗധരിയുമായിരുന്നു.

കൊടിക്കുന്നില്‍ സുരേഷിനു പുറമെ ശശി തരൂര്‍, മനീഷ് തിവാരി, എന്നിവരുടെ പേരുകളാണ് ലോക്സഭയില്‍ കോണ്‍ഗ്ര്സ്സിന്റെ കക്ഷി നേതാവായി പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ സഭയില്‍ കര്‍ണാടകയില്‍ നിന്നുള്ള മല്ലികാര്‍ജുന ഖാര്‍ഗെ ആയിരുന്നു കക്ഷി നേതാവ്. എന്നാല്‍ ഇപ്രാവശ്യം ഖാര്‍ഗെ പരാജയപ്പെട്ടിരുന്നു.

Top