വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഒഴിയില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്.മുല്ലപ്പള്ളി മാറിയാല്‍ താനും സ്ഥാനമൊഴിയാമെന്ന് കൊടിക്കുന്നില്‍.കെപിസിസി പുനസംഘടനയില്‍ അടി തുടരുന്നു

ന്യുഡൽഹി :കെപിസിസി ഗ്രൂപ്പ് അടി തുടരുന്നു.പുനസംഘടനയില്‍ തീരുമാനമായില്ല. വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഒഴിയില്ലെന്നും തന്നെയും മുല്ലപ്പള്ളിയേയും ഒരുമിച്ചാണ് നിയമിച്ചതെന്നും പറഞ്ഞുകൊണ്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി രംഗത്ത് വന്നു .

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി നടത്തിയ ചര്‍ച്ചയിലും ധാരണയിലെത്താനായില്ല. ചര്‍ച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

മുല്ലപ്പള്ളി പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോള്‍ മാത്രമേ താന്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിയൂ എന്നും അതല്ലെങ്കില്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടണമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. എം.പിമാരായ വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കണമെന്ന് ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. ഒരു പദവി പുനഃസംഘടന ചര്‍ച്ചയുടെ ഭാഗമാക്കേണ്ടന്നും കൊടിക്കുന്നില്‍ പ്രതികരിച്ചു.

എം.പിമാരായ കെടിക്കുന്നില്‍ സുരേഷിനും കെ സുധാകരനും മാത്രമായി ഇരട്ട പദവിയില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍. മുല്ലപ്പളളി രാമചന്ദ്രന്‍ ഒരു വശത്തും എ, ഐ ഗ്രൂപ്പുകള്‍ മറുവശത്തും തര്‍ക്കം മുറുകുകയാണ്.ജംബോ പട്ടികയ്‌ക്കെതിരെ തുടക്കത്തില്‍ നിലപാട് സ്വീകരിച്ച മുല്ലപ്പള്ളി പിന്നീട് ഭാരവാഹികളുടെ എണ്ണത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. നിലവില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഇരട്ട പദവി വഹിക്കുന്നവരാണ്. യുത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പരിഗണിക്കുന്നവരും നിലവില്‍ എം.എല്‍.എമാരാണ്.

നേരത്തെ പുനസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം പാലിക്കാന്‍ ഹൈക്കമാന്‍റ് നിര്‍ദേസാം മുന്നോട്ടു വെച്ചിരുന്നു . ജനപ്രതിനിധികള്‍ ഭാരവാഹികള്‍ ആകേണ്ട. പ്രായ പരിധി നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്.ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം പാലിക്കണം. എം.പിമാരും എംഎല്‍എമാരും ഭാരവാഹികളാകേണ്ട. 70 വയസ് എന്ന പ്രായ പരിധി പാലിക്കണം. 10 വർഷമായി തുടരുന്ന ഭാരവാഹികളെ മാറ്റാം എന്നിവയാണ് മാനദണ്ഡങ്ങള്‍.

Top