കെ.സുധാകരൻ പകവീട്ടൽ തുടങ്ങി! മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.സുധാകരൻ തീക്കൊള്ളി കൊണ്ട് ചൊറിയുന്നു.കോൺഗ്രസ് സമ്പൂർണ്ണ നാശത്തിലേക്ക്

കണ്ണൂർ : കെ സുധാകരനെതിരെ പലതവണ വിമർശനം ഉയർത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരന്റെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി .തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.കണ്ണൂരിൽ കോൺഗ്രസ് സമ്പൂർണ്ണ നാശത്തിലേക്ക് പോകുമെന്നുറപ്പായി .

ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.എന്നാൽ സുധാകരന്റെ വെറുപ്പാണ് പുറത്തക്കൾ എന്ന് വ്യക്തമാണ് .കണ്ണൂരിൽ കോൺഗ്രസ് വലിയ വിവാദത്തിലേക്കും നാശത്തിലേക്കും പൊട്ടിത്തെറിയിലേക്കും എത്തുമെന്നുറപ്പാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top