കോൺഗ്രസിന്റെ അന്തകരായി സുധാകരനും സതീശനും !നേതാക്കൾ കൂട്ടത്തോടെ സിപിഎമ്മിലേക്ക് !സുധാകരന്റെ പ്രസിഡന്റ് സ്ഥാനത്തിനും ഇളക്കം!..ഏഴ് മാസത്തിനിടെ ആറ് പ്രമുഖ നേതാക്കള്‍ പുറത്തേക്ക്..

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് സുധാകരന്റെ കസേര ഉടൻ തെറിക്കും .കോൺഗ്രസിന്റെ അന്തകരായി സുധാകരനും സതീശനും മാറുന്നു എന്ന അതിശക്തമായ പ്രതിഷേധം ഉയരുകയാണ് .അണികളും നേതാക്കളും സുധാകര നീക്കത്തിൽ അസംതൃപ്ത്രാണ് .കോൺഗ്രസ് ദേശീയ നേതൃത്വവും സുധാകരന്റെ ഏകാധിപത്യ നീക്കത്തിൽ അസ്വസ്ഥരായിരിക്കയാണ് .എത്രയും പെട്ടന്ന് കേരളത്തിലെ പ്രതിസന്ധി തീർക്കാൻ സുധാകരനെ തൽസ്ഥാനത്ത് നിന്നും നീക്കാനുള്ള ചരടുവലികളും തുടങ്ങി .പാർട്ടിയെ ഇങ്ങേർ കൊണ്ടുപോയാൽ കേരളത്തിലെ കോൺഗ്രസ് സമ്പൂർണ്ണമായി നശിക്കും എന്നാണു ദേശീയ നേതൃത്വം വിലയിരുത്തുന്നത് .സംസ്ഥാന രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോയത്. ഉടന്‍ തന്നെ അദ്ദേഹം സിപിഎമ്മിലേക്ക് എത്തുകയും ചെയ്തു. ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ തമ്മിലടിയുടെയും കൂട്ടപ്പൊരിച്ചലിന്റെയും ബാക്കി ഭാഗമാണ് അനില്‍കുമാറിന്റെ പുറത്തുപോക്ക്.

സംസ്ഥാന രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോയത്. ഏഴ് മാസത്തിനിടെ പാര്‍ട്ടി വിടുന്ന ഏഴാമത്തെ മുതിര്‍ന്ന നേതാവാണ് അനില്‍ കുമാര്‍. നിയമസഭ തിരഞ്ഞെടുപ്പിനും മുമ്പും ശേഷവുമായി ഏഴോളം കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടിവിട്ടത്. അവരില്‍ ആറ് പേര് പേരും ഇപ്പോള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം∙ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒതുങ്ങിയെന്നു കരുതിയിരിക്കെ മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ സിപിഎമ്മിലെത്തിയത് കോണ്‍ഗ്രസിന് ഞെട്ടലായി. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ വഴിയാണ് അനില്‍കുമാര്‍ രാഷ്ട്രീയ അഭയം കണ്ടെത്തിയത്. ഇതോടെ അനുനയത്തിന്‍റെ പാതയിലേക്കു നീങ്ങാന്‍ കെ.സുധാകരനുമേല്‍ സമ്മര്‍ദം വര്‍ധിക്കും.

രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയേയും അനുനയിപ്പിക്കാനായതോടെ പ്രശ്നങ്ങള്‍ ഒതുങ്ങിയെന്നുകണ്ട് സംഘടനയെ ശക്തമാക്കാനുള്ള ശ്രമങ്ങളിലായിരുന്നു കെ.സുധാകരന്‍. അനില്‍കുമാറിനെ പുറത്താക്കാനിരുന്നതാണെന്നു പറയുന്നുണ്ടെങ്കിലും അദ്ദേഹം സിപിഎമ്മിലേക്കു പോയത് സുധാകരന് തിരിച്ചടിയായി. കാര്യങ്ങള്‍ പന്തിയല്ലെന്നുകണ്ട അനില്‍കുമാര്‍ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ടായിരുന്നു. എളമരം കരീമും ജില്ലാ സെക്രട്ടറി പി.മോഹനനുമാണ് അനില്‍കുമാറിന് സിപിഎമ്മിലേക്കു വഴി തുറന്നത്. ഇന്നലെ രാത്രി കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ചതോടെ അന്തിമ തീരുമാനവുമായി.

പി.എസ്.പ്രശാന്തിനു പിന്നാലെ മുന്‍ ജനറല്‍ സെക്രട്ടറിയെ കൂടി കിട്ടിയത് സിപിഎം ആയുധമാക്കി. കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്നും നേതാക്കള്‍ക്കു സംഘപരിവാര്‍ മനസാണെന്നുമുള്ള സിപിഎം ആരോപണങ്ങള്‍ മുന്‍ കോണ്‍ഗ്രസുകാരെ കൊണ്ടുതന്നെ പറയിക്കാം. അവര്‍ക്കു മികച്ച സ്വീകരണം നല്‍കുക വഴി കോണ്‍ഗ്രസിലെ അസംതൃപ്തരെ ആകര്‍ഷിക്കാം. എകെജി സെന്‍ററിലെ ചര്‍ച്ച കഴിഞ്ഞിറങ്ങിയ കെ.പി. അനില്‍കുമാറിന്‍റെ പ്രതികരണവും സമാനമായിരുന്നു.

സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിവിട്ട നേതാവായിരുന്നു പിസി ചാക്കോ. മുമ്പ് ബിജെപിയിലേക്ക് പോയ ടോം വടക്കന് ശേഷം ദേശീയ തലത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട എഐസിസി വക്താവായിരുന്നു പിസി ചാക്കോ. എന്നാല്‍ ദേശീയ- സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹം കോണ്‍ഗ്രസിന്റെ പടിയിറങ്ങുകയായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പാത പിന്തുടര്‍ന്ന് അദ്ദേഹം ബിജെപിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിക്കുകയാണ്.

തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ തലമുണ്ഡനം ചെയ്ത പ്രതിഷേധിച്ച ലതിക സുഭാഷ് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചിരുന്നു. അര്‍ഹതപ്പെട്ട സീറ്റ് ലഭിച്ചില്ലെന്ന് പറഞ്ഞ ലതിക സുഭാഷ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുറത്തു പോകുകയായിരുന്നു. ലതിക സുഭാഷിന് പിന്തുണയുമായി മഹിള കോണ്‍ഗ്രസ് വിവിധ ജില്ലകളില്‍ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ സീറ്റില്‍ മത്സരിക്കാന്‍ ലതിക മുന്നിട്ടിറങ്ങി. മേയ് 25ന് എന്‍സിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന പി എം സുരേഷ് ബാബു കോണ്‍ഗ്രസ് വിടുന്നത്. പിന്നീട് അദ്ദേഹം എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഏറ്റവും അപകടകരമായ അവസ്ഥയില്‍ കൂടി കടന്നു പോകുന്ന അവസ്ഥയില്‍ പോലും ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ പോലും പറ്റാത്ത ഒരു സ്ഥിരം പ്രസിഡന്റനെ തിരഞ്ഞെടുക്കാന്‍ പോലും പറ്റാത്ത വിധം തകര്‍ന്ന ദേശീയ നേതൃത്വത്തില്‍ വിശ്വസിച്ചു ഇനിയും സമയം കളയണോ എന്നായിരുന്നു അദ്ദേഹം കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ നല്‍കിയ വിശദീകരണം.

ഡിസിസി പട്ടിക പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കിയ നേതാവായിരുന്നു പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുനില്‍ക്കുകയാണ്. പുതിയ താവളത്തിലേക്ക് ഇതുവരെ അദ്ദേഹം ചേക്കേറിയിട്ടില്ല. എന്നാല്‍ പുറത്തെത്തിയതിന് പിന്നാലെ അദ്ദേഹം പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം സിപിഎമ്മിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തെയും കെ സി വേണുഗോപാലിനേയും രൂക്ഷമായി വിമര്‍ശിച്ചെങ്കിലും കെ സുധാകരനുമായുള്ള അടുപ്പമാണ് ഗോപിനാഥിനെ ഇപ്പോഴും പിടിച്ചു നിര്‍ത്തുന്നത്. കൂടാതെ സ്വന്തം നാടായ പെരിങ്ങോട്ടുകുറിശ്ശിയിലും സമീപ പഞ്ചായത്തുകളിലും ഗോപിനാഥിനുള്ള സ്വാധീനം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും അറിയാം.

അതുകൊണ്ട് ഒരു തിരിച്ചുവരവിന് നേതൃത്വം ശ്രമിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇല്ലെങ്കില്‍ പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് കടുത്ത തിരിച്ചടി ഭാവിയില്‍ നേരിട്ടേക്കാം. അനില്‍ കുമാറിന് മുന്‍പെ സിപിഎമ്മില്‍ ചേര്‍ന്ന നേതാവാണ് പി എസ് പ്രശാന്ത്. നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രശാന്ത് പുറത്തെത്തിയതിന് പിന്നാലെ ഡിസിസി അധ്യക്ഷനായ പാലോട് രവിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഇപ്പോഴത്തെ സംഘടനയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കെസി ആണെന്നും അദ്ദേഹം പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന അടക്കമുള്ള ആരോപണങ്ങള്‍ പിഎസ് പ്രശാന്ത് ഉന്നയിച്ചിരുന്നു.

Top