വി.എം സുധീരൻ എഐസിസി അംഗത്വം രാജിവച്ചു.സുധാകരൻ പുറത്താകും

കൊച്ചി : കോൺഗ്രസ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ് .വി.എം സുധീരൻ എഐസിസി അംഗത്വം രാജിവച്ചു. രാജിക്കത്ത് സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം സുധീരൻ പറഞ്ഞു. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.കെ സുധാകരന്റെയും വിടി സതീശന്റെയും അപ്രമാദിത്വം മൂലം പാർട്ടി ഗുരുതര പ്രതിസന്ധിയിൽ ആയിരിക്കയാണ് .ഇങ്ങനെ പാർട്ടിക്ക് പോകാൻ ആവില്ല എന്നും കെ സുധാകരനെ കെപിസിസി പറഞിടണ്ട് സ്ഥാനത്ത് നിന്നും ഉടൻ തന്നെ മാറ്റും എന്നതാണ് പുറത്ത് വരുന്ന സൂചനകൾ.

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചത് ശനിയാഴ്ചയാണ്. കെപിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിഎം സുധാരൻ നൽകിയ വിശദീകരണം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്ന് വി.എം സുധീരൻ വ്യക്തമാക്കി. സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് വി.എം സുധീരൻ എഐസിസി അംഗത്വവും രാജിവച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേതൃത്വവുമായി ഇടഞ്ഞ വി എം സുധീരനെ അനുനയിപ്പിക്കാനുള്ള ഹൈക്കമാൻഡ് ഇടപെടൽ ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് തുടരുന്ന എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് വി എം സുധീരനെ കണ്ടേക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ചർച്ച നടത്തിയ ശേഷമാകും താരിഖ് അൻവർ സുധീരനുമായി കൂടിക്കാഴ്ച നടത്തുക. പലഘട്ടങ്ങളിലായി അതൃപ്തി അറിയിച്ച മറ്റു മുതിർന്ന നേതാക്കളുമായും താരിഖ് അൻവർ കൂടിക്കാഴ്ച നടത്തും.

സുധീരനുമായി ഇന്നലെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അവസാനനിമിഷം മാറ്റുകയായിരുന്നു. സുധീരൻ വഴങ്ങിയില്ലെങ്കിൽ ഹൈക്കമാൻഡ് ഇടപെടൽ വിഫലമായി എന്ന വ്യാഖ്യാനത്തിന് ഇടം നൽകാതിരിക്കാനാണ് അവസാന നിമിഷം കൂടിക്കാഴ്ച മാറ്റിയത്. എന്നാൽ സുധീരനെ നേരിൽക്കണ്ട് പ്രശ്‌നപരിഹാര ശ്രമം നടത്തണമെന്ന നിർദ്ദേശം ഹൈക്കമാൻഡ് താരിഖ് അൻവറിന് നൽകിയെന്നാണ് സൂചന.

മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകണമെന്നും ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നേതൃത്വത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കണമെന്ന നിർദേശവും ഹൈക്കമാൻഡ് മുന്നോട്ടു വെച്ചിട്ടുണ്ട്. അനുനയ ശ്രമങ്ങളുടെ ഭാഗമായി വിഎം സുധീരനെ കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരുമായും താരിഖ് അൻവർ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.

അതിനിടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍ അധ്യക്ഷനെന്ന പരിഗണ പോലും നല്‍കിയില്ല. തന്റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് പറഞ്ഞ് അട്ടഹസിച്ചവരാണ് ഇപ്പോള്‍ നേതൃസ്ഥാനത്തുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അനുവാദം വാങ്ങി കെപിസിസി അധ്യക്ഷനെ കാണേണ്ട ഗതികേടില്ല. ചര്‍ച്ചകളോ ആശയവിനിമയമോ നടക്കുന്നില്ല. ചര്‍ച്ചകളെന്ന പേരില്‍ നടന്നത് പ്രസഹനമാണ്. നയപരമായ കാര്യങ്ങളിലെങ്കിലുംവ കൂടിക്കാഴ്ച നടക്കണം. ഗ്രൂപ്പില്ലെന്ന് പറഞ്ഞാല്‍ മാത്രം പോരെന്നും അത് പ്രാവര്‍ത്തികമാക്കണെമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top