ഗെയിൽ സമരസമിതിക്ക് പിന്തുണ ;വി.എം .സുധീരനെ കോൺഗ്രസ് പാർട്ടി ഒറ്റപ്പെടുത്തും

കൊച്ചി :സുധീരനെതിരെ കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് മാനേജർമാർ ഒന്നിച്ചു പടയൊരുക്കാം തുടങ്ങി .ഗെയിൽ സമരത്തിൽ ഇരട്ടത്താപ്പ് പുറത്തായതും പൊതുജന പിന്തുണ വീണ്ടും വി.എം സുധീരന് കിട്ടിയതും മനസിലാക്കിയാണ് പ്രബല ഗ്രൂപ്പിലെ നേതാക്കൾ പടയൊരുക്കാം തുടങ്ങിയത് . ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്. കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വികസന പദ്ധതികൾ അട്ടിമറിക്കാൻ പാടില്ലെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. എന്നാൽ അതിന്റെ പേരിൽ സുധീരനെ ഒഴിവാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

സമരത്തിൽ ഇടപെടാൽ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല. സി പി എം പറയുന്ന കാരണങ്ങൾ തന്നെയാണ് കോൺഗ്രസും പറയുന്നത്. ഗെയിൽ സമരത്തിൽ തീവ്രവാദികൾ ഉണ്ടെന്ന് കോൺഗ്രസും സംശയിക്കുന്നു. ആവശ്യമില്ലാത്ത വിവാദത്തിലാണ് സുധീരൻ ഇടപെട്ടതെന്ന് കോൺഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. സുധീരന്റെ രാഷ്ട്രീയം അവസരവാദപരമാണെന്ന് കോൺഗ്രസ് കരുതുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനു മുമ്പ് നേത്യത്വവുമായി ആലോചിച്ചില്ല. രമേശ് ചെന്നിത്തലയുടെ യാത്രയെക്കാളും പ്രാധാന്യം സുധീരന്റെ ഗയിൽ പ്രസ്താവനക്ക് ലഭിച്ചു. തങ്ങളുടെ അനുവാദമില്ലാതെ സുധീരൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. തൻ പ്രമാണിത്തം കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പാർട്ടി വിശ്വസിക്കുന്നു.സുധീരന് സി പി എമ്മിൽ വിഎസിനുള്ള അവസ്ഥയാണുള്ളത്. സുധീരൻ സംസാരിച്ചാൽ വിഎസിന്റെ ശബ്ദം കേൾക്കാമെന്ന് ഒരു പ്രമുഖ കോൺഗ്രസ് നേതാവ് പറഞ്ഞു. പാർട്ടിയെ ഒരു നിലയിലാക്കിയ ശേഷം പിൻവാങ്ങിയ സുധീരൻ ഗയിൽ സമരക്കാരെയും ഈ നിലയിലാക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പരിഹാസത്തോടെ പറയുന്നു.vm1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങൾ ചെന്നിത്തല സന്ദർശിക്കുന്നത് സുധീരന്റെ ഇടപെടൽ കാരണമാണ്. സുധീരൻ ഇല്ലായിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്ന് ചെന്നിത്തല വിശ്വസിക്കുന്നു.ഉമ്മൻ ചാണ്ടിയാണെങ്കിൽ സുധീരനും ചെന്നിത്തലക്കും എതിരാണ്. അതിനാൽ അദ്ദേഹം പക്ഷം പിടിക്കില്ല.അതിനിടെ മുൻ സർക്കാരിലെ വികസന അനുകൂലികളെ ഒപ്പം നിർത്താൻ സർക്കാർ ശ്രമം തുടങ്ങി കഴിഞ്ഞു. വികസനത്തിനു വേണ്ടി സംസാരിക്കുന്നവർ റെയിൽ പദ്ധതിയെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു. ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും വിശ്വാസത്തിലെടുക്കാനാണ് സർക്കാരിന്റെ ശ്രമം. മാധ്യമങ്ങൾ ഗയിലിനെ കണ്ണുമടച്ച് പിന്തുണക്കുന്നത് പിണറായിക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ വിഷയത്തിൽ സംഭവിച്ചതിന് സമാനമായ കാരണങ്ങൾ തന്നെയാണ് ഗയിൽ വിഷയത്തിലും നടക്കുന്നത്. കൂട്ടത്തോടെ നടത്തുന്ന മാധ്യമ അതിക്രമങ്ങളെ എങ്ങനെ നേരിടുമെന്ന് സർക്കാരിന് വ്യക്തമല്ല. തോമസ് ചാണ്ടിയുടെ വിഷയം കെടാതെ നിർത്തുന്നതും മാധ്യമങ്ങൾ തന്നെയാണ് . ഏതായാലും മാധ്യമങ്ങൾക്ക് മുന്നിൽ ആത്മഹത്യ ചെയ്യാൻ താൻ തയാറല്ലെന്ന് മുഖ്യമന്ത്രി തീരുമാനമെടുത്തു കഴിഞ്ഞു. വിവാദങ്ങൾ സധൈര്യം നേരിടാനാണ് തീരുമാനം. മുട്ടുമടക്കാൻ മുഖ്യമന്ത്രി തയാറല്ലെന്ന നിലയിൽ തന്നെയാണ് അദ്ദേഹത്തിന്റെ വർത്തമാനവും.

Top