മെത്രാന്‍ കായല്‍ നിലപാട് കടുപ്പിച്ച് സുധീരന്‍. നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് പിന്നില്‍ ഭരണത്തിലെ ഉന്നതര്‍.

തിരുവനന്തപുരം: നിയമവിരുദ്ധമായി 425 ഏക്കര്‍ നികത്താന്‍ അനുമതി നല്‍കിയ സംഭവത്തില്‍ കടുത്ത നിലപാടുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരനും വൈസ് പ്രസിഡന്റ് വി.ഡി.സതീശനും രംഗത്ത്. ഉത്തരവ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കും. കെ.പി.സി.സി ഉപസമിതിയുടെ നിര്‍ദേശങ്ങള്‍ മറികടന്നാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്നും ഉത്തരവ് പിന്‍വലിച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് കരുതുന്നതായും സുധീരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 425 ഏക്കര്‍ നെല്‍വയലും തണ്ണീര്‍ത്തടവുമാണ് നികത്താന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കിയത്. സ്വകാര്യ ടൂറിസം പദ്ധതിക്കായി അപ്പര്‍ കുട്ടനാട്ടിലെ മെത്രാന്‍ കായലില്‍ 378 ഏക്കറും സൂപ്പര്‍ സ്&സ്വ്ഞ്;പെഷ്യാലി​റ്റി ആശുപത്രി നിര്‍മ്മാണത്തിനായി എറണാകുളം കടമക്കുടിയില്‍ 47 ഏക്കറും നിലം നികത്താനാണ് സര്‍ക്കാര്‍ തിരക്കിട്ട് ഉത്തരവ് ഇറക്കിയത്. 2200 കോടിയുടെ പദ്ധതികള്‍ക്കായാണ് റവന്യൂ വകുപ്പിന്റെ പ്രത്യേക അനുമതി.

 

തിരുവനന്തപുരം: കുട്ടനാട്ടിലെ മെത്രാന്‍ കായല്‍ നികത്താനുള്ള അനുമതിയടക്കം നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് പിന്നില്‍ ഭരണത്തിലെ ഉന്നതര്‍. മുമ്പ് വിവാദമായ ഉത്തരവുകളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നായിരുന്നു മന്ത്രി അടൂര്‍ പ്രകാശ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍, മെത്രാന്‍ കായല്‍ ഉത്തരവിന്‍െറ വിശദാംശങ്ങള്‍ പഠിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിനുമുമ്പ് പല ഫയലും ഒപ്പിടാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതില്‍നിന്ന് ഫയല്‍ പഠിക്കാതെയാണ് മന്ത്രി ഒപ്പിട്ടതെന്നും വ്യക്തമാകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

കടമക്കുടി ഗ്രാമപഞ്ചായത്തില്‍ ഭൂമി അനുവദിച്ചത് നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് രണ്ട് (ഉപവകുപ്പ്- 14 ) അനുസരിച്ചാണെന്നാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ നിയമത്തില്‍ ‘പൊതു ആവശ്യം’ എന്ന് വിവക്ഷിക്കുന്നത് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍, സര്‍ക്കാര്‍ -അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നിയമപ്രകാരം രൂപവത്കരിച്ചിട്ടുള്ള ബോര്‍ഡുകള്‍ എന്നിവ നേരിട്ടു നടത്തുന്നതോ സാമ്പത്തികസഹായം നല്‍കുന്നതോ ആയ പദ്ധതികളാണ്. തണ്ണീര്‍ത്തട സംരക്ഷണ ചട്ടത്തിലാകട്ടെ (അഞ്ച്) പൊതു ആവശ്യത്തിന് നെല്‍വയല്‍ നികത്തുന്നതിന് പ്രാദേശിക നിരീക്ഷണസമിതി കണ്‍വീനര്‍ക്ക് അപേക്ഷ നല്‍കി റിപ്പോര്‍ട്ട് വാങ്ങണം. ഈ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടാത്തതിനാല്‍ കടമക്കുടിയില്‍ സ്വകാര്യ ആവശ്യത്തിന് ഭൂമി നല്‍കിയത് നിയമവിരുദ്ധമാണ്.

മെത്രാന്‍ കായലുമായി ബന്ധപ്പെട്ട് നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് തഴഞ്ഞാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഭൂമി നികത്തലും അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങളും വേമ്പനാട്ട് കായലിന്‍െറ പരിസ്ഥിതിയെയും സന്തുലിതാവസ്ഥയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കൈയേറ്റമുണ്ടെങ്കില്‍ ഒഴിപ്പിക്കണമെന്നും ശിപാര്‍ശ ചെയ്ത നിയമസഭാസമിതിയുടെ റിപ്പോര്‍ട്ട് നിലവിലുള്ളപ്പോഴാണ് മന്ത്രി വയല്‍നികത്തലിന് ഉത്തരവിട്ടത്.

പട്ടയം ഭൂമിയിലെ ക്വാറി പ്രവര്‍ത്തനം, നെല്‍വയല്‍- നീര്‍ത്തടം നികത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദ ഉത്തരവുകളുടെയെല്ലാം സ്ഥിതി സമാനമാണ്. നിയമവിരുദ്ധ ഉത്തരവുകളുടെ ശൃംഖലതന്നെ ചെറിയകാലയളവില്‍ റവന്യൂ വകുപ്പില്‍നിന്നുണ്ടായി. ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്താല്‍ നിലനില്‍ക്കില്ളെങ്കിലും സ്റ്റേ ഉത്തരവ് വരുമ്പോഴേക്കും അത് നടപ്പാക്കിക്കഴിയും. പട്ടയഭൂമിയില്‍ കരിങ്കല്‍ക്വാറിക്ക് അനുമതി നല്‍കിയ റവന്യൂവകുപ്പിന്‍െറ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു.

എന്നാല്‍, അതിനുമുമ്പതന്നെ ക്വാറികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതിനല്‍കി. പലയിടത്തും ക്വാറി പ്രവര്‍ത്തിക്കുകയും ചെയ്തു. ഹരിത എം.എല്‍.എമാരുടെ നേതൃത്വത്തിലെ കെ.പി.സി.സി സമിതി ഉത്തരവ് പിന്‍വലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും ക്വാറി പ്രവര്‍ത്തനം തടയാനായില്ല. മിക്ക ഉത്തരവുകള്‍ക്കും പിന്നില്‍ മന്ത്രി ചൂണ്ടിക്കാണിക്കുന്നത് കലക്ടര്‍മാരുടെ റിപ്പോര്‍ട്ടാണ്.

Top