സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് : ഓർത്തഡോക്സ് സഭയ്ക്കെതിരെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് .പുനഃസംഘടനയിൽ സാമുദായിക കാര്യങ്ങളും കണക്കിൽ എടുക്കാറുണ്ട് !..

കൊച്ചി : ഓർത്തഡോക്സ് സഭയ്ക്കെതിരെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന്റെ പ്രതികരണം സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന് സണ്ണി ജോസഫ് പറഞ്ഞു .
കെപിസിസി ജംബോ പുനഃസംഘടനയിൽ കോൺഗ്രസിലാകെ പൊട്ടിത്തെറി രൂക്ഷമാകുന്നതിനിടെ ഓർത്തഡോക്സ് സഭയുടെ നിലപാടുകൾക്കെതിരെ പരസ്യമായ പരാമർശവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്ത് വന്നത് .

പുനഃസംഘടനയിൽ ചാണ്ടി ഉമ്മനേയും അബിൻ വർക്കിയെയും തഴഞ്ഞതിൽ പ്രതിഷേധിച്ച ഓർത്തഡോക്സ് സഭയുടെ നിലപാടുകൾക്കെതിരെയാണ് സണ്ണി ജോസഫ് രംഗത്തെത്തിയത്. “സഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല കോൺഗ്രസിൽ പുനഃസംഘടന നടത്തുന്നത്. എല്ലാവരെയും നൂറ്ശതമാനം തൃപ്തരാക്കാനാകില്ല. ഈ വിഷയത്തിൽ സഭ ഇടപെടേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പുനഃസംഘടനയിൽ നിന്ന് യുവനേതാക്കളായ ചാണ്ടി ഉമ്മനെയും അബിൻ വർക്കിയെയും തഴഞ്ഞതിൽ കടുത്ത അതൃപ്തിയുമായി കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭ മുന്നോട്ട് വന്നിരുന്നു. ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓർത്തഡോക്സ് സഭയെന്ന് കരുതേണ്ട എന്നും അബിനും ചാണ്ടിയും ഞങ്ങളുടെ യുവതയാണ് എന്നുമാണ് ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞത്.

കെപിസിസി പുനസംഘടനയിലെ അതൃപ്തി പരിഹരിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. എ – ഐ ഗ്രൂപ്പുകളും കെ മുരളീധരൻ, ശശി തരൂർ അടക്കമുള്ള നേതാക്കളും രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായത്. നേതാക്കളെ എങ്ങനെയെങ്കിലും അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താനുള്ള നീക്കങ്ങൾക്കിടയിലാണ് ഓർത്തഡോക്സ് സഭ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

Top