കോതമംഗലം പള്ളിയിൽ ഇസ്ലാം മത വിശ്വാസികൾ നിസ്കാരം നടത്തിയതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയാ തോമസ് പോൾ റമ്പാൻ എതിരെ ഓർത്തഡോക്സ് സഭാ വിശ്വാസിയുടെ പ്രതിഷേധം

എറണാകുളം: പൗരത്വ ബില്ലിനെതിരെ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പങ്കെടുത്ത ഇസ്ലാം മതവിശ്വാസികൾ കോതമംഗലം ചെറിയ പള്ളി കോമ്പൗണ്ടിൽ നിസ്കാരം നടത്തിയിരുന്നു. ഓർത്തഡോക്സ് – യാക്കോബായ വിഭഗം തമ്മിൽ സഭാതർക്കം നടക്കുന്ന പള്ളി കുടിയാണ്. യാക്കോബായ സഭയുടെ പട്ടക്കാരുടെ അനുവാദത്തോടുകൂടിയാണ് ഇസ്ലാം മത വിശ്വാസികൾ പള്ളി കോമ്പൗണ്ടിൽ പ്രാർത്ഥന നടത്തിയത്. കേരളത്തിലെ മതസൗഹാർദത്തിന്റെ പ്രതീകം കൂടിയായിരുന്നു. ഇതിനെതിരെയാണ് ഓർത്തഡോക്സ് വിഭാഗകാരനായ തോമസ് പോൾ റമ്പാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയത്. പരാതി നൽകിയ റമ്പാൻ എതിരെ ഓർത്തഡോക്സ് സഭാംഗമായ യുവാവ് പ്രതിഷേധവുമായി രംഗത്തുവന്നത്.

പോസ്റ്റ് പൂർണ്ണമായി:

ബഹുമാനപ്പെട്ട തോമസ് പോൾ റമ്പാൻ അറിയുന്നതിന്, മലങ്കര ഓർത്തഡോക്സ് സഭ എന്നും മതേതരത്വത്തിന് പ്രതീകമായിരുന്ന്. അത് നിലനിർത്തേണ്ടത് ഓരോ സഭ മക്കളുടെയും ആവശ്യമാണ്. അപ്പോസ്തലനായ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ കാലാകാലങ്ങളായി ഭാരതത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതിൽ അശ്രീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ഒരുപാട് സ്വാതന്ത്ര്യ സമര സേനാനികളെ ഭാരതത്തിന് സംഭാവന ചെയ്തിട്ടുള്ള സഭ കൂടിയാണ് മലങ്കര ഓർത്തഡോക്സ് സഭ, ഭാരതത്തിലെ ആദ്യത്തെ സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന 1653-ലെ കേരളത്തിലെ മാർ തോമാ നസ്രാണികൾ നടത്തിയത്തിയ കൂനൻ കുരിശ് സത്യമാണ്. അങ്ങേയെ ഇത് ഓർമ്മിപ്പിക്കാനുള്ള കാരണം. കഴിഞ്ഞദിവസം ദൃശ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വന്ന ഒരു വാർത്തയുടെ അടിസ്ഥാനത്തിലാണ്.

ജനിച്ച മണ്ണിൽ ജീവിക്കാൻ വേണ്ടി പൗരത്വബില്ലിനെതിരെ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്കുലർ മാർച്ചിൽ പങ്കെടുത്ത മുസ്ലിം മത വിശ്വാസികൾ കോതമംഗലം ചെറിയപള്ളി അങ്കണത്തിൽ നിസ്കാരം നടത്തിയതിനെതിരെ അങ്ങ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകി എന്ന് അറിയാൻ കഴിഞ്ഞു. അങ്ങും ഞാനും അംഗങ്ങളായിട്ടുള്ള മലങ്കര ഓർത്തഡോക്സ് സഭ ആരുടേയും കുടുംബ ഓഹരിയല്ല ജനാധിപത്യസഭയാണ്. സഭ അസോസിയേഷനോ സുനഹദോസ് കൂടി തീരുമാനമെടുക്കാതെ സഭയുടെ പേരിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എന്തിനുവേണ്ടി പരാതി അയച്ചത്, അങ്ങേയ്ക്ക് ഒരു രാജ്യസഭാ സീറ്റ് ആഗ്രഹമെങ്കിൽ മുപ്പത് വെള്ളി കാശിന് വേണ്ടി ക്രിസ്തുവിനെ ഒറ്റുകൊടുത്ത യുദയെ പോലെ സഭയെ ഒറ്റിക്കൊടുത്ത് രാജ്യസഭാ സീറ്റ് നേടേണ്ട എന്ന് ഓർമ്മപ്പെടുത്തുന്നു.

Top