കോതമംഗലം പള്ളിയില്‍ സംഘര്‍ഷം: പ്രാര്‍ഥനയ്‌ക്കെത്തിയ ഓര്‍ത്തഡോക്സ് റമ്പാനെ തടഞ്ഞു

കൊച്ചി: കോതമംഗലം ചെറിയ പള്ളിയില്‍ വിശ്വാസികളുടെ സംഘര്‍ഷം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് റമ്പാന്‍ തോമസ് പോള്‍ പ്രാര്‍ഥനയ്‌ക്കെത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രാര്‍ഥനയ്‌ക്കെത്തിയ റമ്പാനെ യാക്കോബായ വിഭാഗക്കാരാണ് തടഞ്ഞത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നുണ്ടെങ്കിലും സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. തുടര്‍ന്ന് റമ്പാനെ പോലീസ് സ്ഥലത്ത് നിന്നും നീക്കി.

പത്തരയോടെയാണ് റമ്പാന്‍ പള്ളി അങ്കണത്തിലെത്തിയത്. പൊലീസ് അകമ്പടിയോടെയാണ് ഇദ്ദേഹം വരുന്നത്. അതോടെ സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ വഴി തടഞ്ഞു കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്. റമ്പാന്‍ തോമസ് പോളിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ കയറി പ്രാര്‍ഥന നടത്താനെത്തിയതിനെ തുടര്‍ന്നാണ് യാക്കോബയക്കാര്‍ പ്രതിഷേധവുമായെത്തിയത്.

Top