ഓർത്തഡോക്സ് വോട്ട് ബിജെപിക്ക് പോകുന്നത് തടയാൻ കോടിയേരി…!! പള്ളിത്തർക്കത്തിൽ നിലപാട് മാറ്റി സിപിഎം

കോന്നി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി മണ്ഡലത്തിൽ പ്രധാന ജനവിഭാഗമായ ഓർത്തഡോക്സ് വിഭാഗം ബിജെപിയെ പിന്തുണക്കാൻ തയ്യാറായത് യുഡിഎഫ് എൽഡിഎഫ് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്.  പള്ളിത്തര്‍ക്ക വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും തയ്യാറാവത്ത സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പൂര്‍ണ്ണ പിന്തുണ ഉറപ്പിക്കാനാണ് ബിജെപി ശ്രമം നടത്തുന്നത്.

ഇതിനിടയിൽ സഭയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സിപിഎം മുന്നോട്ട് വന്നിരിക്കുകയാണ്. കോന്നിയില്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. കോന്നി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച വൈകീട്ടോടെയാണ് കോടിയേരി കോന്നി മൈലപ്രയിലെ മാര്‍ കുറിയാക്കോസ് ആശ്രമത്തിലെത്തിയത്. ഇവിടുത്തെ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി കോടിയേരി അരമണിക്കൂറോളം ചര്‍ച്ച നടത്തി.  വൈദികര്‍ക്കൊപ്പം അത്താഴം കഴിച്ച ശേഷമാണ് കോടിയേരി ഇവിടെ നിന്ന് മടങ്ങിയത്.

ഓര്‍ത്തഡോക്‌സ് സഭക്ക് അര്‍ഹമായ നീതി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് കോടിയേരി കൂടിക്കാഴ്ചക്ക് ശേഷം കോടിയേരി പറഞ്ഞു. സര്‍ക്കാരുമായി തര്‍ക്കമില്ല. സൗഹൃദ കൂടിക്കാഴ്ചയായിരുന്നു, ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് സഭ പറഞ്ഞിട്ടില്ലെന്നും വൈദികര്‍ പ്രതികരിച്ചു.

മൈലപ്ര ആശ്രമം സുപ്പീരിയര്‍ റവ.നഥാനിയേല്‍ റമ്പാന്‍, മാനേജര്‍ ഫാദര്‍.പി.വൈ ജസണ്‍, ഫാ.റോയി മാത്യു, ഫാ.മര്‍ക്കോസ് എന്നിവരുമായി കോടിയേരി ബാലകൃഷ്ണന്‍ കൂടി കാഴ്ച നടത്തി .സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ് ,ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു , ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

നേരത്തെ കോടിയേരി ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്‍ ബസേലിയസ് പൗലോസ് ദ്വിതീയന്‍ ബാവയുമായി കോടിയേരി കൂടിക്കാഴ്ച നടത്തിയിരുന്നു.

Top