കോടിയേരിക്ക് പകരം വിജയരാഘവൻ! സിപിഎം ഇതെന്തു ഭാവിച്ചാണ്? പിന്നിൽ പിണറായിയുടെ ബുദ്ധിയോ?

അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കാണ് ഇന്ന് കേരളം രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. അത്തരമൊരു തീരുമാനമായിരുന്നു സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരിയുടെ രാജി. രാജി വെച്ചേക്കും എന്ന് അഭ്യൂഹങ്ങൾ ഏറെ ഉണ്ടായെങ്കിലും ഇത്ര പെട്ടന്ന് കോടിയേരി രാജി വെക്കും എന്ന് എതിരാളികൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഏറെക്കാലമായി സിപിഎം പാർട്ടി സെക്രട്ടറി പദവിയിൽ അപ്രമാദിത്വത്തോടെ വിരാജിച്ചിരുന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മക്കൾ വിവാദം കുറേക്കാലങ്ങളായി കോടിയേരിയുടെ പ്രതിച്ഛായ പാർട്ടിക്കുള്ളിൽ തന്നെ തകർത്തിരിക്കുകയാണ്. തീർത്തും അവസരോചിതമല്ലാത്ത ഒരു നീക്കം എന്ന് തന്നെ പറയാമെങ്കിലും ബിനീഷ് കോടിയേരി മയക്കുമരുന്ന്- അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായതോടെ കോടിയേരി തീർത്തും പ്രതിരോധത്തിലായി.

ബിനീഷ് ശിക്ഷിക്കപ്പെടും എന്നുറപ്പായ സ്ഥിതിക്ക് മറ്റൊരു മാർഗം ഇല്ല മനസ്സിലായപ്പോളാണ് കോടിയേരിയുടെ രാജി തീരുമാനം. സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിയുന്നത് പാര്‍ട്ടിയെ വരും കാലത്ത് കൂടുതല്‍ തിരിച്ചടി നല്‍കുമെന്ന് പാര്‍ട്ടി അണികളില്‍ തന്നെ സംസാരം ഉയരുന്നു. ആവശ്യ ഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് പോകുന്നത് വരുന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് ദോഷം ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷെ അതിലും വലിയ ഒരു വിഡ്ഢിത്തമല്ലേ പുതിയ സെക്രെട്ടറിയായി വിജയരാഘവനെ ചുമതലയേൽപ്പിച്ചത്? പാർട്ടിയിലും പുറത്തും നിലപാടുകളുടെയും അനാവശ്യ വിവാദങ്ങളുടെയും പേരിൽ ആരോപണമുനയിൽ നിൽക്കുന്ന ഒരാളെ പാർട്ടി സെക്രട്ടറിയായി നിയമിച്ചത് ഏറ്റവും വലിയൊരു വിഡ്ഢിത്തമായാണ് പൊതുവെ കരുതപ്പെടുന്നത്. പുതിയ സെക്രട്ടറിക്ക് കീഴില്‍ എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നത് തന്നെ ആശയക്കുഴപ്പമാകും എന്ന് അണികൾ ഏറെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. പക്ഷെ കൊടിയേരിയുടെയും പിണറായിയുടെയും മനസ്സിൽ എന്തായിരിക്കും എന്ന് ആർക്കും ഇതുവരെ പ്രവചിക്കാൻ സാധിച്ചിട്ടില്ല. വിജയരാഘവനെപ്പോലെ ഒരാൾ ആയാൽ പൂർണമായും തങ്ങളുടെ വരുതിയിൽ നിൽക്കും എന്നുതന്നെ കരുതിയായിരിക്കാം ഇത്തരമൊരു തീരുമാനം എടുത്തത് എന്നാണ് രാഷ്ട്രീയ നിരീക്ഷകന്മാർ വിലയിരുത്തുന്നത്.

Top