ശബരിമലയിലെ സിപിഎം നിലപാടിനെതിരെ മഞ്ചേശ്വരം സ്ഥാനാർത്ഥി ശങ്കർ റൈ; ശബരിമലയിൽ നിലവിലെ ആചാരം പാലിക്കണം

മഞ്ചേശ്വരം: ക്ഷേത്രദർശനത്തിന് ശേഷം നാമനിർദേശ പത്രിക സമർപ്പിച്ച് ഞെട്ടിച്ച ആളാണ് മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർത്ഥി ശങ്കർ റൈ. ചരിത്രത്തിൽ ആദ്യമായാണ് ഒരു സിപിഎം സ്ഥാനാർഥി ഇത്തരത്തിൽ പത്രിക സമർപ്പിച്ചത്. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം കുമ്പള ഏരിയ പ്രസിഡന്‍റുമാണ് ശങ്കർ റൈ.

ശബരിമലയെക്കുറിച്ചുള്ള തൻ്റെ അഭിപ്രായം തുറന്ന് പറഞ്ഞ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് റൈ.  ശബരിമലയില്‍ ആചാരം പാലിച്ച് ആര്‍ക്ക് വേണമെങ്കിലും പ്രവേശനമാകാമെന്നാണ് ശങ്കര്‍ റെെ പറഞ്ഞത്. ശബരിമലയില്‍ വിശ്വാസമുള്ളവര്‍ക്ക് അവിടുത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്ന് പറയുന്ന ആളാണ് ഞാന്‍- റൈ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോകേണ്ട എന്ന് ആരോടും പറയുന്നില്ല. പക്ഷേ, ശബരിമലയിലെ ആചാരമനുസരിച്ച് ചില ക്രമങ്ങളുണ്ട്, പോകുന്നവര്‍ അത് പാലിക്കണമെന്നുള്ള വിശ്വാസം എനിക്കുണ്ട്. അത് പാലിക്കാതെ ആര് പോയാലും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി നടപ്പാക്കേണ്ടതാണ്. അതിനെ കുറിച്ച് സര്‍ക്കാരാണ് പറയേണ്ടത്. നിലവിലുള്ള രീതി തുടരട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും  ശങ്കര്‍ റെ വ്യക്തമാക്കി. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ  മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Top