”ഞാന്‍ മത്സരിച്ചില്ലെങ്കില്‍ അവിടെ തോറ്റ് പോകും” പാര്‍ട്ടി സെക്രട്ടറിയോട് തങ്ങളെ പരിഗണിക്കണമെന്ന ആവശ്യവുമായി സഖാക്കള്‍,എല്ലാറ്റിനും കാലത്തെ പഴിച്ച് സിപിഐഎം.

കൊച്ചി:പണ്ടൊക്കെ സിപിഎമ്മില്‍ പാര്‍ട്ടി തീരുമാനം വരുന്നത് വരെ സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രവര്‍ത്തകര്‍ മിണ്ടുക പോലുമില്ല.ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ പുറത്തറിയിക്കാതെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക പാര്‍ട്ടി സെക്രട്ടറിയാണ്.സെക്രട്ടറിയുടെ പത്രസമ്മേളനം അവസാനിച്ചാല്‍ മാത്രമേ സഖാക്കളുടെ തിരഞ്ഞെഞ്ഞെടുപ്പ് പ്രചരണം തുടങ്ങുകയുള്ളൂ.സ്ഥാനാര്‍ത്ഥിയായ ആള്‍ പോലും താനാണ് മത്സരിക്കുന്നതെന്ന് അറിയുക ചിലപ്പോള്‍ പ്രഖ്യാപനം വന്നതിന് ശേഷമായിരിക്കും.പക്ഷേ ഇപ്പോള്‍ കാലം ന്യുജന്‍ അല്ലേ.പാര്‍ട്ടിയും  പ്രവര്‍ത്തകരും തീര്‍ത്തും ആഗോളീകൃതമായി കഴിഞ്ഞു.

 

പാര്‍ട്ടി സെക്രട്ടറിയോട് കഴിഞ്ഞ ദിവസം ഒരു സിറ്റിങ്ങ് എംഎല്‍എ രഹസ്യമായി തനിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചതായാണ് സൂചന.ആ മണ്ഡലത്തില്‍ താന്‍ മത്സരിച്ചില്ലെങ്കില്‍ പരാജയപ്പെടുമെന്നും അത് കൊണ്ട് ഒരവസരം കൂടി തരണമെന്നുമാനത്രെ ഇദ്ധേഹത്തിന്റെ ആവശ്യം.എന്നാല്‍ വലിയ ഞെട്ടലൊന്നും പാര്‍ട്ടി സെക്രട്ടറിയില്‍ ഉണ്ടാക്കിയില്ല എന്നതാണ് വലിയ പ്രത്യേകത.ഇത് പോലെ പലരും വന്ന് തങ്ങളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നേരിട്ട് അപേക്ഷിക്കുന്നുണ്ടെന്ന് ചില സിപിഎം കേന്ദ്രങ്ങള്‍ തന്നെ പറയുന്നു.CPIM TREE
പണ്ട് തിരഞ്ഞെടുപ്പ് കാലമായാല്‍ കോണ്‍ഗ്രസ്സ് ഓഫീസായ ഇന്ദിര ഭവനില്‍ സ്ഥാനാര്‍ത്ഥി മോഹികളൂടെ വലിയ നിര തന്നെ കാണാമായിരുന്നു.സിപിഎം ഓഫീസിന്റെ പരിസരത്ത് പോലും ഇത്തരക്കാരെ പാര്‍ട്ടി അടുപ്പിച്ചിരുന്നില്ല.എന്നാല്‍ വലിയ തിരക്കൊന്നും ഇല്ലെങ്കിലും പാര്‍ട്ടി സെക്രട്ടറിയോട് തന്റെ ഗുണഗണങ്ങള്‍ ചിലര്‍ നേരില്‍ പറയുന്നുണ്ടത്രെ.പിണറായിയുടെ നവകേരള മാര്‍ച്ചിനിടെ സ്ഥാനാര്‍ത്ഥി മോഹികളായ ചിലര്‍ പ്രാദേശിക പത്രങ്ങളിലും ചാനലുകളിലും തങ്ങളെ കുറിച്ച് പെയ്ഡ് വാര്‍ത്തകള്‍ നല്‍കിയതായും ആരോപണം ഉണ്ട്.akg center

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പണ്ട് സിനിമ തിയ്യറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കുന്ന യുവനേതാവിനെ തിരഞ്ഞ് ടോര്‍ച്ച് പ്രകാശിപ്പിച്ചെത്തിയ പാര്‍ട്ടി സംഘം ആപ്പീസില്‍ കൊണ്ടുപോയി നീയാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞ പഴയകാലം ഇനി തിരിച്ച് വരാന്‍ വിദൂര സാധ്യത പോലുമില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.പാര്‍ലമെന്ററി വ്യാമോഹം സഖാക്കള്‍ക്ക് കൂടിയെന്ന് പ്ലീനം രേഖയില്‍ എല്ലാം വ്യക്തമായി പ്രതിപാധിക്കുമ്പോഴും അത് തടയാന്‍ എന്ത് വഴിയെന്ന് നേതൃത്വം ചിന്തിക്കുന്നേയില്ല.അടിമുടി അധികാരമോഹികള്‍ വ്യാപിക്കുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ അതിന് ഒരു റെഡിമെയ്ഡ് ഉത്തരവും തരപ്പെടുത്തി വെച്ചിട്ടുണ്ട്.കാലം ആഗോളീകൃതമാണല്ലോ?.അത് നമ്മുടെ സഖാക്കളിലും കുറച്ചൊക്കെ ഉണ്ട്.ഒരു താത്വികമായ അവലോകനം.അത്ര തന്നെ…

Top