വീണ്ടും സിപിഎം മാണി ഗ്രൂപ്പ് കൂട്ടുകെട്ട്; സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തോല്‍വി

കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന് വീണ്ടും സിപിഐഎമ്മിന്റെ പിന്തുണ. കോട്ടയം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയെ സിപിഐഎം പിന്തുണച്ചതും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചതും. സിപിഐഎം യോഗത്തിലെ തീരുമാന പ്രകാരമാണ് മാണി കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്. കേരള കോണ്‍ഗ്രസ് എമ്മിനായി സെബാസ്റ്റിയന്‍ കുളത്തിങ്കലും കോണ്‍ഗ്രസിനായി ലിസമ്മ ബേബിയുമാണ് മത്സരിച്ചത്. 12 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി വിജയിച്ചത്. അതേസമയം വോട്ടെടുപ്പില്‍ നിന്ന് സിപിഐയും പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെയും പ്രതിനിധികള്‍ വിട്ടുനിന്നു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന കേരളാ കോണ്‍ഗ്രസ് അംഗം സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായുള്ള ഒഴിവിലേക്കായാരുന്നു തിരഞ്ഞെടുപ്പ്.
കേരളാ കോണ്‍ഗ്രസ്‌കോണ്‍ഗ്രസ് ധാരണ പ്രകാരം നിലവില്‍ ഒഴിവു വന്ന സീറ്റ് കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ധാരണകള്‍ തെറ്റിച്ച കേരളാ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് ലിസമ്മ ബേബിയെ സ്ഥാനാര്‍ഥിയാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കേരളാ കോണ്‍ഗ്രസ് സി.പി.എം പിന്തുണ ഉറപ്പ് വരുത്തുകയായിരുന്നു. ആകെ 22 അംഗങ്ങളുള്ള കൗണ്‍സിലില്‍ എട്ട് അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. സി.പി.എമ്മിനും കേരളാ കോണ്‍ഗ്രസിനും ആറു വീതം അംഗങ്ങളുണ്ട്. സി.പി.ഐക്ക് ഒരംഗവും പി.സി ജോര്‍ജിന് പിന്തുണയുള്ള ഒരംഗവുമുണ്ട്. നിലവില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ സെബാസ്റ്റ്യന്‍ പുളത്തുങ്കല്‍ പുതിയ സ്ഥാനത്തേക്ക് വരുന്നതോടെ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടു തിരഞ്ഞെടുപ്പ് നടക്കും.

ധാരണകള്‍ ലംഘിച്ച് കോണ്‍ഗ്രസ് മത്സരിച്ചത് ഏറ്റവും വലിയ വഞ്ചനയാണെന്ന് സഖറിയാസ് കുതിരവേലി പ്രതികരിച്ചു. ഞങ്ങളുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞടുപ്പാണ് അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ത്തിയത് ശരിയായില്ലെന്നും അദ്ദഹം പറഞ്ഞു.

Top