കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ജനങ്ങളെ പൊട്ടന്മാരാക്കി സിപിഎം ജില്ലാ സമ്മേളനം

സി പി എം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കം. സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്നുള്ള കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് സി പി എം ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നത്.

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതൊന്നും സി പി എമ്മിന് ബാധകമാവുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാവിധ കൊവിഡ് പ്രോട്ടോകോളും പാലിച്ചാണ് സമ്മേളനമെന്ന് സി പി എം നേതൃത്വം പറയുന്നുണ്ട്. 1500 പേര്‍ ഇരിക്കാവുന്ന ഹാളില്‍ 150 പേര്‍ മാത്രമാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പറയുന്നു. പൊതുസമ്മേളനവും റാലിയും ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും പറയുന്നു. 185 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനത്തോട് അനുബന്ധിച്ചുള്ള മറ്റെല്ലാ പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച സമ്മേളനം സമാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർശന കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സി.പി.എം സമ്മേളനം നടത്തുന്നതിനെതിരെ കോൺഗ്രസും ബി.ജെ.പിയും വിമർശനമുന്നയിച്ചിരുന്നു. ജില്ലയിൽ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കലക്ടർ പിന്നീട് പിൻവലിച്ചത് സി.പി.എം സമ്മേളനം നടത്താൻ വേണ്ടിയാണെന്നും ആരോപണമുണ്ട്. എന്നാൽ ആരുടെയും സമ്മർദമില്ലെന്നും പുതിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം റദ്ദാക്കിയതെന്നുമാണ് കലക്ടറുടെ വിശദീകരണം.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസർക്കോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സമ്മർദ്ദത്തെ തുടർന്നാണ് കളക്ടർ ഉത്തരവ് പിൻവലിച്ചതെന്ന ആക്ഷേപം ഇതിനോടകം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്.

Top