ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്ന് വിഎസ്; പിണറായിക്ക് ആശംസകള്‍

pinarayi-vijayan-vs

കോട്ടയം: ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്ന് വിഎസ് അച്യുതാനന്ദന്‍. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയും മറ്റ് മന്ത്രിമാര#ക്കും വിഎസ് ആശംസകള്‍ അറിയിച്ചു. പുതിയ സര്‍ക്കാരിന്റെ സമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില നടപടികളും സ്വാഗതാര്‍ഹമെന്നും വി.എസ് വ്യക്തമാക്കി.

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാര്‍ക്കും വിഎസ് അഭിവാദ്യങ്ങളും അറിയിച്ചു. ഐശ്യര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പൂര്‍ണ്ണമായ ജന പങ്കാളിത്തത്തോടെ ഇവര്‍ക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു. അഭിവാദ്യങ്ങള്‍, മികച്ച തുടക്കം എന്ന തലക്കെട്ടോടെയാണ് വിഎസിന്റെ കുറിപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയുടെ ഭീഷണിയെക്കുറിച്ചും വിഎസ് സൂചിപ്പിക്കുന്നു. ഇതിനകം തന്നെ ഭീക്ഷണിയുടെ സ്വരം മുഴക്കി കൊണ്ട് ചില കേന്ദ്ര മന്ത്രിമാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഒരു പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഈ കൂട്ടം. നമ്മള്‍ സദാ ജാഗരൂഗരായിരിക്കുമെന്നും വിഎസ് കുറിച്ചു.

Top