വീണാ വിജയനും മുഹമ്മദ് റിയാസും വിവാഹം കഴിക്കുന്നതിൽ പൊതുജനങ്ങൾ എന്തിന് ബേജാറാവണം എന്ന് ചോദിക്കുന്നവരോട്; ‘ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.’

വീണാ വിജയനും മുഹമ്മദ് റിയാസും തമ്മിൽ വിവാഹം കഴിക്കുന്നതിന് നമ്മൾ മലയാളികൾ എന്തിന് ബേജാറാവണം! അവരുടെ വ്യക്തിപരമായ കാര്യമല്ലേ! അന്യരുടെ സ്വകാര്യതയിൽ വലിഞ്ഞുകയറി തലയിടുന്ന നമ്മുടെ സ്വഭാവമെന്ന് പറഞ്ഞ് സ്വയം വിമർശനം നടത്താം.

വധു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകൾ. പോരാത്തതിന് അച്ഛൻ വിശ്വസിക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടിത്തിന്റെ പേരിൽ ഒട്ടേറെ ആരോപണം നേരിടേണ്ടി വന്ന ഒരു ഐടി സ്ഥാപനത്തിന്റെ മേധാവി. വരനാകട്ടെ, വിപ്ലവ പാർട്ടിയുടെ അഖിലേന്ത്യാതലത്തിലെ യുവ നേതാവ്. പോരാത്തതിന് ‘ലൗ ജിഹാദെ ‘ന്ന ആരോപണവും. കേവലമൊരു വിവാഹ വാർത്ത നാടൊട്ടുക്കും ചർച്ചയായതിൽ അത്ഭുതപ്പെടാനില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകാം. എന്നാൽ ഈ ചർച്ചകൾക്ക് വേറൊരു തലമുണ്ട്. വിവാഹം ഒരു വ്യക്തിപരമായ Choice ആണെങ്കിലും അതിനപ്പുറം രാഷ്ട്രീയമാനങ്ങൾ ഏറെയുണ്ട് ഈ വിഷയത്തിൽ. ചിലർക്കെങ്കിലും അത് മനസിലായിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ നിർണ്ണയിക്കുന്ന വിവാഹമായിരിക്കും ഇത്. ആ കാരണങ്ങൾ കൊണ്ടു തന്നെ ഇത് കേവലമൊരു വ്യക്തിപരമായ കാര്യം മാത്രമല്ല. പൊതുജനങ്ങൾക്കും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാം.

എന്താണ് ആ രാഷ്ട്രീയ മാനം എന്നല്ലേ? വരാം.
രാജാക്കൻമാരുടെ കാലത്ത് ഒരാൾക്ക് പരമ്പര്യമായി ലഭിച്ചിരുന്ന സംഗതിയായിരുന്നു നാട് ഭരിക്കാനുള്ള അവകാശം. ഭരണാധികാരി ആകാനുള്ള ഏകമാനദണ്ഡം ആ കുടുംബത്തിൽ ജനിക്കുക എന്നത് മാത്രമായിരുന്നു. കാലം മാറി. രാജഭരണത്തിന് ശേഷം ജനാധിപത്യ വ്യവസ്ഥ വന്നു. ജനങ്ങളെ നയിക്കാനും സേവിക്കാനുമുള്ള കഴിവ് ഭരണാധിപന്മാർക്കുള്ള മാനദണ്ഡമാകുമെന്ന് തെറ്റിദ്ധരിച്ചു. തുടക്കത്തിൽ ചില്ലറ ശുഭസൂചനകളൊക്കെ ഉണ്ടായിരുന്നു. പിന്നെയും ചങ്കരൻ തെങ്ങിൽത്തന്നെ.

ആദ്യ പ്രധാനമന്ത്രിയായ നെഹ്റുവിൽ തുടങ്ങി പ്രിയങ്കാ വദ്രെയുടെ വീട്ടുവാതിൽക്കൽ എത്തി നിൽക്കുന്നു ഇപ്പോൾ ഇന്ത്യൻ ജനാധിപത്യം. വലിയ വിപ്ലവം പ്രസംഗിക്കുന്ന കമ്യൂണിസ്റ്റുകാരും മോശക്കാരൊന്നുമല്ല, എ കെ ജി യിൽ തുടങ്ങി പി കരുണാകരനിൽ എത്തി നിൽക്കുന്നു കുടുംബാധിപത്യം. കേരളം കുടുംബസ്വത്താണെന്ന്
ധരിച്ചു വച്ചിരിക്കുന്ന ഒട്ടേറെ കമ്യൂണിസ്റ്റുകാരുണ്ട്. പലരും നേരിട്ട് ഭരിക്കുന്നില്ലെങ്കിലും പിന്നണിയിൽ ചരട് വലിക്കുന്നത് ഇവർ ആണെന്നത് പരസ്യമായ രഹസ്യം. ഈ കുടുംബാധിപത്യ പ്രവണതയ്ക്കിടയിലേക്കാണ് വീണയും മുഹമ്മദ് റിയാസും വിവാഹം കഴിച്ച് വരുന്നത്.

മുഹമ്മദ് റിയാസ് ഭാവി മുഖ്യമന്ത്രി എന്ന തരത്തിലുള്ള ട്രോളുകളെ ചിരിച്ചു തള്ളണ്ട. അത്രയൊന്നും വിദൂരമല്ലാത്ത കാലത്ത് അങ്ങനെയൊരു വാർത്ത കേൾക്കേണ്ടി വന്നാൽ അതിശയോക്തിയില്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി മാത്രമല്ല, പാർട്ടിയുടെ കടിഞ്ഞാൺ നിയന്ത്രിക്കുന്ന വ്യക്തി കൂടിയാണ് പിണറായി. അടുത്ത തവണ ഭരണത്തിൽ കയറിയാലും ഇല്ലെങ്കിലും, കുറച്ചു നാളത്തേക്ക് എങ്കിലും പാർട്ടിയുടെ നിയന്ത്രണം പിണറായിയുടെ കൈയിൽ ഭദ്രമായിരിക്കും. ആ വ്യക്തിയുടെ മരുമകനായിട്ടാണ് മുഹമ്മദ് റിയാസ് എന്ന യുവനേതാവ് കടന്നു വരുന്നത്. ഇത് കേവലമൊരു കല്യാണമല്ല, ഭാവി കേരളത്തിന്റെ ഗതിയെത്തന്നെ സ്വാധീനിക്കുന്ന രാഷ്ട്രീയ മാറ്റമായി മാറുന്നത് ഇവിടെയാണ്.

ഇതിനിടയിൽ കമ്മ്യൂണിസ്റ്റുകാർ ഭയങ്കര സംഭവമാണ്, അതുകൊണ്ടാണ് ഈ വിവാഹം എതിർപ്പൊന്നുമില്ലാതെ നടക്കുന്നത് എന്നൊക്കെ ചിലർ കിട്ടിയ അവസരത്തിൽ തള്ളുന്നത് കണ്ടു. ചിരിച്ച് ഊപ്പാടിളകി എന്ന് പറഞ്ഞാൽ മതിയല്ലോ! തീർച്ചയായും കേരളത്തിന്റെ നവോത്ഥാനത്തിന് കമ്യൂണിസ്റ്റ് പാർട്ടി നൽകിയ സംഭാവനകളെ മറക്കുന്നില്ല. പക്ഷേ തളളി തള്ളി ആഞ്ഞു തള്ളുന്നതിന് മുൻപ് ഇന്ത്യയിലെ മറ്റ് നേതാക്കളെയും അവരുടെ കുടുംബ ചരിത്രവുമൊക്കെ മനസിലാക്കി വയ്ക്കുന്നത് നല്ലതാണ്. ഇപ്പോഴും ജാതിയും മതവും പൊക്കിപ്പിടിക്കുന്ന കുറച്ചു പേർ ഉണ്ടാകും. അതിനൊക്കെ അതീതമായി ചിന്തിക്കുന്ന ആളുകൾ കൂടി ജീവിക്കുന്ന ഇടമാണ് നമ്മുടെ നാടെന്നും കൂടി ഓർക്കുക.

പിന്നെ, വിപ്ലവം പ്രസംഗിക്കുന്നവർ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കാർട്ടൂൺ കണ്ടോ എന്നറിയില്ല. മെല്ലെ മെല്ലെ പച്ച ദിനോസാർ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആനയുടെ കാർട്ടൂൺ. മുസ്ലീങ്ങളായ പല പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളും ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. തെറ്റൊന്നുമില്ല. പക്ഷേ തിരിച്ച് മുസ്ലീം വനിതകളെ കല്യാണം കഴിച്ച ഹിന്ദു നേതാക്കളെ ആരെയും കണ്ടില്ല എന്നും ഒരാൾ അഭിപ്രായപ്പെടുന്നത് കണ്ടു. വിപ്ലവമെന്നാഘോഷിച്ച് നടത്തിയ ഒരു വിവാഹത്തിലെ പെൺകുട്ടി തട്ടമിട്ട് നിൽക്കുന്ന ഒരു ഫോട്ടോയും കണ്ടു; മതമില്ലെന്ന് പറഞ്ഞ എ കെ ജിയുടെ ചെറുമകൾക്ക് വരെ മതം സ്വീകരിക്കേണ്ടി വന്നു എന്ന തലക്കെട്ടോടെ. അതെ, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

Top