തിങ്കളാഴ്ച്ചത്തെ ഭാരത് ബന്ദ് വേണമോ വേണ്ടയോ?

വര്‍ധിച്ച് വരുന്ന ഇന്ധലവിലയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത് ബന്ദ് നടക്കുകയാണ്. എന്നാല്‍ പ്രളയദുരന്തത്തില്‍ നിന്നും കരകയറിയ കേരളത്തിന് ഇത് ആവശ്യമാണോ. പ്രഹസനമായി മാത്രം മാറുന്ന പ്രതിഷേധങ്ങള്‍ ഇനിയും ആവശ്യമാണോ. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് മാത്രം സംസ്ഥാനത്ത് നിരവധി ഹര്‍ത്താലുകളും പണിമുടക്കുകളും ഇതിനോടകം തന്നെ നടന്നുകഴിഞ്ഞു. ഇത്രയും പ്രതിഷേധങ്ങളുണ്ടായിട്ടും കണ്ണ് തുറക്കാത്ത അധികാരികള്‍ ഭാരത് ബന്ദില്‍ കണ്ണ് തുറക്കുമോ. ചോദ്യങ്ങളുടെ നിര നീളുന്നതല്ലാതെ പ്രയോജനമില്ല.

ഏത് ഹര്‍ത്താല്‍ ആയാലും പണിമുടക്ക് ആയാലും അത് ബാധിക്കുന്നത് മധ്യവര്‍ഗത്തെയാണ്. പാവപ്പെട്ട ജനങ്ങളെയാണ്. എന്നാല്‍ പ്രതിഷേധങ്ങള്‍ ആവശ്യമില്ല എന്നല്ല ഇതിന്റെയര്‍ത്ഥം. വഴിപാടിനായി മാത്രം പ്രതിഷേധിക്കരുത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top