കേരളത്തിലെ ക്യാമ്പസുകളിലും ജെഎന്‍യു മാതൃകയില്‍ കലാപത്തിന് സംഘപരിവാര്‍ നീക്കം,സംസ്ഥാനത്തെ ചില കോളേജുകള്‍ ദേശവിരുദ്ധരുടെ താവളമാകുന്നുവെന്ന് ഐബി റിപ്പോര്‍ട്ട്,ചെറുക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍.

കൊച്ചി:ജെഎന്‍യു സംഭവം വിവാദമായതോടെ കേരളത്തിലെ ക്യാമ്പസുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്ര നിര്‍ദ്ധേശം.കേരളത്തിലെ കോളെജുകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഇന്റലിജന്റ്‌സ് ബ്യുറോയുടെ വിലയിരുത്തല്‍.ഐബി ഇക്കാര്യത്തില്‍ സംസ്ഥാന പോലീസുമായി ബന്ധപ്പെട്ട് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.എറണാകുളത്തെ രണ്ട് ക്യാമ്പസുകളും,തിരുവനന്തപുരത്തെ ഒരു ക്യാമ്പസുമാണ് ഇപ്പോള്‍ നിരീക്ഷിച്ച് വരുന്നത്.എറണാകുളം കേന്ദ്രീകരിച്ച് തീവ്രനിലപാടുള്ളവരുടെ ഒരു വലിയ സംഘം തന്നെയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.ജെഎന്‍യു സംഭവത്തിനുള്‍പ്പെടെ ഇവിടെ നിന്ന് ഊര്‍ജ്ജം ഉണ്ടായിട്ടുണ്ടെന്നും ഐബി പറയുന്നു.എസ്എഫ്‌ഐ ശക്തമായ ഈ ക്യാമ്പസുകളില്‍ എങ്ങിനെ തീവ്രനിലപാടുകാര്‍ പ്രവര്‍ത്തിക്കുന്നു എന്ന ചോദ്യത്തിന് ഒപക്ഷേ തൃപ്തികരമായ മറുപടി അവര്‍ നല്‍കുന്നുമില്ല.ഇടത് വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പലരും ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് അവരുടെ വിചിത്രമായ കണ്ടെത്തല്‍.എന്നാല്‍ കേരളത്തിലെ എസ്എഫ്‌ഐ,എഐഎസ്എഫ് നേതൃത്വങ്ങള്‍ ഇതിനെ പൂര്‍ണ്ണമായും നിരാകരിക്കുകയാണ്.maharajas 2

പൂനൈ ഫിലിം ഇന്‍സ്റ്റിട്യുട്ടില്‍ തുടങ്ങിയ സംഘപരിവാര്‍ വാഴ്ച കേരളത്തിലെ ക്യാമ്പസുകളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ പറയുന്നത്.
അതേസമയം ചുംബന സമരവും,ഫാസിസത്തിനെതിരായ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചതടക്കമുള്ള കുറ്റങ്ങളാണ് കേരളത്തിലെ കലാലയങ്ങളെ രാജ്യവിരുദ്ധരുടെ താവളമാണെന്ന് ചിത്രീകരിക്കാനുള്ള കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് കര്‍ശനമായി കേരളത്തിലെ ക്യാമ്പസുകളെ നിരീക്ഷിക്കാനാണ് പുതിയ നിര്‍ദ്ധേശം.maharajas 3

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തായാലും ദേശവിരുദ്ധരെ പിടികൂടാനെന്ന പേരില്‍ രാജ്യത്തെ ക്യാമ്പസുകളെ വരുതിയിലാക്കാനുള്ള സംഘപരിവാര്‍ അജണ്ട വരും നാളുകളില്‍ വലിയ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് കരുതുന്നത്.കേരളപോലീസിന്റെ നിശബ്ദ പിന്തുണയോടെയാണ് ഇപ്പോഴത്തെ ഐബി നീക്കമെന്നും ആരോപണമുണ്ട്.

Top