കേരളം മാതൃകയെന്ന് രാഷ്ട്രപതി; വാനോളം പുകഴ്ത്തി രാംനാഥ് കോവിന്ദ്

തിരുവനന്തപുരം: കേരളത്തെ അകമഴിഞ്ഞ് പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം ഇന്ത്യയുടെ പവര്‍ ഹൗസാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ടെക്‌നോപാര്‍ക്ക് വികസനത്തിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനം തിരുവനന്തപുരത്ത് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കവെയാണ് രാഷ്ട്രപതിയുടെ പ്രതികരണം.

കേരളം ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളില്‍ കേരളം മികച്ച പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടെക്‌നോസിറ്റി രാജ്യത്തിനുതന്നെ അഭിമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെയും കേരളം കൈവരിച്ച നേട്ടങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചിരുന്നു. ബി.ജെ.പി നേതാക്കള്‍ ദേശീയതലത്തില്‍ കേരളത്തിനെതിരെ പ്രചരണം നടത്തുന്നതിനിടെയായിരുന്നു രാഷ്ട്രപതിയുടെ പ്രസ്താവന.

ടെക്‌നോ സിറ്റിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം 2019 ല്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പള്ളിപ്പുറം, മംഗലപുരം ഭാഗത്ത് ദേശീയപാതയ്ക്ക് ഇരുവശവുമായി 400 ഏക്കറിലാണ് ടെക്നോസിറ്റി പദ്ധതി നടപ്പാക്കുന്നത്.

Top