പ്രളയക്കെടുതി: 8316 കോടിയുടെ നാശനഷ്ടം, 215 ഉരുള്‍പൊട്ടല്‍, തകര്‍ന്നത് 20,000 വീടുകള്‍ ബാധിച്ചത് 444 ഗ്രാമങ്ങളെ

കേരളത്തിലെ പ്രളയക്കെടുതിയില്‍ ഇതുവരെ ഉണ്ടായ നാശ നഷ്ടങ്ങളുടം കണക്കെടുത്തു. സംസ്ഥാനത്ത് 8316 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി. മഴക്കെടുതിയില്‍ ഇതുവരെയും 38 പേര്‍മരിച്ചു. 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടി. 10000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. 20,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 444 ഗ്രാമങ്ങള്‍ പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.

വീടും സ്ഥലും നഷ്ടപ്പെട്ടവര്‍ക്ക് സഹായം നല്‍കുമെന്നും ഇതിനായി 6 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണെന്നും രക്ഷാ പ്രവര്‍ത്തനത്തില്‍ വലിയ കൂട്ടായും ഏകോപനവും ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാറിന്റെ ഓണാഘോഷം പൂര്‍ണമായി ഒഴുവാക്കി.

സര്‍ക്കാര്‍ ജിവനക്കാര്‍ 2 ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും മുഖ്യമന്ത്രി അദ്യര്‍ത്ഥിച്ചു. ഗവര്‍ണറുടെ സഹായവും പങ്കും മാതൃകാപരമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മന്ത്രി സഭാ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Top