എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല, പക്ഷേ ജോലിക്ക്‌ ആവശ്യമായി വന്നാൽ ഇടും: നിമിഷ സജയന്‍

തൊണ്ടി മുതലും ദൃക്ഷസാക്ഷിയും എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെ ജനമനസ് കീഴടക്കിയ നടിയാണ് നിമിഷാ സജയൻ. ബോംബെ മലയാളിയായിരുന്നുട്ടു കൂടിയ തന്മയത്വത്തോടെയും പക്വതയോടെയുമാണ് കതാപാത്രങ്ങൾ നിമിഷ അവതരിപ്പിക്കുന്നത്.
ഒരു ടെലിവിഷൻ ചാറ്റ് ഷോയിൽ താരം നടത്തിയ പ്രസ്താവനകൾ ചർച്ചയായിരുന്നു. നടി ആനി അവതാരകയായെത്തുന്ന ഷോയിൽ മെയ്ക്കപ്പ് ഇടുന്നത് സംബന്ധിച്ചുള്ള തന്റെ അഭിപ്രായം നിമിഷ തുറന്നു പറഞ്ഞിരുന്നു. പിന്നീട് ഈ വിഷയത്തിൽ നിമിഷയുടെയും ആനിയുടെയും അഭിപ്രായങ്ങളെ ഒരു വിഭാഗം ആളുകൾ ട്രാളിയും മറ്റും സമൂഹമാധ്യമങ്ങലിൽ വിവാദമാക്കുകയും ചെയ്തിരുന്നു.

 

സ്വന്തം അഭിപ്രായത്തിൽ വീണ്ടും വ്യക്തത വരുത്തികൊണ്ട് നിമിഷ സജയൻ വീണ്ടും രം​ഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിമിഷ ഇക്കാര്യം വ്യക്തമാക്കുന്നത്.

നിമിഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…..

ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുകയാണ്.എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാൻ നൽകിയ മറുപടി വ്യക്തപരമായി എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഞാൻ ഇടും എന്നും പറഞ്ഞിട്ടുണ്ട് … കുറച്ച് പേർ ഞാൻ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതിൽ മേക്കപ്പ് ഇല്ലോ എന്ന് ചോദിച്ചു… എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനൽ പരിപാടികൾ മാഗസിൻ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ് ഞാൻ ഇടുകളും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്… മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും…. എനിക്ക് ഒരുപാട് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു എല്ലാവർക്കും മറുപടി നൽകാൻ സാധിക്കാതത്തിനാൽ ഇവിടെ ക്കുറിപ്പ് നൽക്കുന്നു..

Top