കേരളം വീണ്ടും നമ്പര്‍ വണ്‍..!! ഏറ്റവും പുറകിൽ യോഗിയുടെ യുപി; ദേശീയ ആരോഗ്യ സൂചികയില്‍ രണ്ടാം തവണയാണ് മുകളിലെത്തുന്നത്

ന്യൂഡല്‍ഹി: കേരളം വീണ്ടും ഒന്നാം നമ്പര്‍ സ്ഥാനത്ത്. ആരോഗ്യ സൂചികയിലാണ് അഭിമാന നേട്ടം സംസ്ഥാനം കൈവരിച്ചത്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. 2015-16 മുതല്‍ 2017 – 18 വരെയുള്ള കാലയളവില്‍ ആരോഗ്യ രംഗത്തെ വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടത്തെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കേരളത്തിന് പിന്നില്‍ ആന്ധ്രാപ്രദേശും മഹാരാഷ്ട്രയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ‘ആരോഗ്യമുള്ള സംസ്ഥാനങ്ങള്‍, വികസിത ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ.രാജീവ് കുമാറാണ് പുറത്തിറക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

23 ഹെല്‍ത്ത് ഇന്‍ഡിക്കേറ്ററുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ആരോഗ്യ പരിപാലനം, ശുചിത്വ നിലവാരം, ആശുപത്രികളുടെ പ്രവര്‍ത്തനം, ശിശു ജനന മരണ നിരക്ക് തുടങ്ങി സമഗ്രമായ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ കേരളം ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്തെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.

വലിയ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഹരിയാന, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവരാണ് മുന്നില്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഹരിയാന, ജാര്‍ഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ച വച്ചപ്പോള്‍ ചത്തീസ്ഗഡിന്റെ വളര്‍ച്ച നിരാശപ്പെടുത്തി. യുപിയാണ് ഏറ്റവും പുറകില്‍. റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top