പ്രസംഗിക്കവേ ശരണം വിളിച്ചവര്‍ക്ക് പിണറായിയുടെ മാസ് മറുപടി: പിന്നാലെ മിണ്ടാട്ടമില്ലാതെ പ്രതിഷേധക്കാരും

കൊല്ലം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു. കൊല്ലം ആശ്രാമത്ത് നടക്കുന്ന പരിപാടിയില്‍ ആയിരങ്ങളാണ് എത്തിയിരിക്കുന്നത്. പിണറായി പ്രസംഗിക്കുന്നതിനിടയില്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ശരണംവിളികളുമായി എത്തി. എന്നാല്‍ പ്രതിഷേധക്കാരുടെ വായടപ്പിച്ച് പിണറായിയുടെ മറുപടി.

‘ കുറച്ചുപേര്‍ ശബ്ദമുണ്ടാക്കുന്നുണ്ട്..അവര്‍ അതിനായി എത്തിയതാണെന്ന് തോന്നുന്നു..ശബ്ദമുണ്ടാക്കാതെ ഇരിക്കണം..ഇത് ഒരു യോഗമാണ്..യോഗത്തിന് അതിന്റേതായ മാന്യതയുണ്ട്’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് പറഞ്ഞതിന് പിന്നാലെ സദസ് നിശബ്ദമായി. അധ്യക്ഷ പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ചിലര്‍ ശരണംവിളിച്ചു പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ ചടങ്ങ് എന്തുംകാണിക്കാനുള്ള വേദിയാണെന്ന് കരുതരുതെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഗവര്‍ണര്‍ പി സദാശിവം, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സികുട്ടിയമ്മ, വനം വകുപ്പ് മന്ത്രി കെ രാജു, കൊല്ലം എംഎല്‍എ മുകേഷ്, നേമം എംഎല്‍എ ഒ രാജഗോപാല്‍, എംപിമാരായ സുരേഷ് ഗോപിയും വി മുരളീധരനും എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദും, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പരിപാടിയില്‍ പങ്കെടുക്കുന്നു.

Top