ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി, സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാറും

കൊച്ചി: ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമല ദര്‍ശനത്തിന് എത്തുന്ന യഥാര്‍ഥ വിശ്വാസിക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാറും കോടതിയെ ബോധിപ്പിച്ചു. സ്ത്രീയായാലും പുരുഷനായാലും അവര്‍ യഥാര്‍ഥ വിശ്വാസിയാണെങ്കില്‍ സംരക്ഷണം ഒരുക്കുമെന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വരുന്നവര്‍ ആരാണെന്ന് വിശദമായി പരിശോധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് നാല് സ്ത്രീകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.നാനാജാതിമതസ്ഥര്‍ക്കും കടന്നുവരാവുന്ന ഇടമാണ് ശബരിമലയെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ഹര്‍ജി തള്ളുകയും ചെയ്തു. വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top