സംഘപരിവാര്‍ ഷിബുവെന്ന് വിളിക്കുന്ന സ്വാമി സന്ദീപാനന്ദഗിരി യഥാര്‍ഥത്തില്‍ ആര്? അറിയാം…

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് സംഘപരിവാറിന്റെ ആക്രമണങ്ങള്‍ക്ക് ഇരയായ സ്വാമി സന്ദീപാനന്ദ ഗിരി യഥാര്‍ഥത്തില്‍ ആരാണ്..ഈ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകളിലും സാമൂഹ്യ മാധ്യമങ്ങളിലും സംഘപരിവാറുകാര്‍ ഷിബുവെന്ന് വിളിച്ച് കളിയാക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരി അദ്ദേഹത്തിന്റെ ഗീതാപ്രഭാഷണങ്ങള്‍ കാരണമാണ് പ്രശസ്തനായത്.

കോഴിക്കോട് മാങ്കാവ് സ്വദേശിയായ സ്വാമി ചിന്മയാ യുവകേന്ദ്രത്തിന്റെ പ്രവര്‍ത്തകനായിരുന്നു. പൂര്‍വ്വാശ്രമത്തിലെ പേര് തുളസീദാസ് എന്നാണ്. പിന്നീടാണ് ഗിരി സന്ന്യാസപരമ്പരയില്‍ നിന്ന് സന്യാസം സ്വീകരിച്ച് തിരുവനന്തപുരത്തെ കുണ്ടമണ്‍കടവില്‍ ആശ്രമം സ്ഥാപിച്ചു. ഭവിഷ്യ എന്ന സ്‌കൂളും ആശ്രമത്തോടനുബന്ധിച്ചുണ്ട്. ഈ ആശ്രമമാണ് കഴിഞ്ഞ ദിവസം കത്തിക്കാന്‍ ശ്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശ്രമത്തിന് പുറമെ സ്‌കൂള്‍ ഒഫ് ഭഗവദ്ഗീത സ്ഥാപകനാണ്. ധര്‍മ്മശാസ്ത്രം, സതാനതധര്‍മ്മം, ഭഗവദ്ഗീത, ഭാഗവതം, മഹാഭാരതം എന്നിവയില്‍ അഗാധപാണ്ഡിത്യമുള്ള അദ്ദേഹം മറ്റ് സ്വാമിമാരില്‍ നിന്ന് വ്യത്യസ്തനായത് അദ്ദേഹത്തിന്റെ നിലപാടുകള്‍ കാരണമാണ്. പത്ത്ദിവസം കൊണ്ട് ഭഗവദ്ഗീത വ്യാഖ്യാനിച്ച് തിരുവനന്തപുരത്ത് നടത്തിയ പ്രഭാഷണമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. സാമൂഹ്യമാദ്ധ്യമങ്ങളില്‍ അദ്ദേഹത്തിന്റ പ്രഭാഷണങ്ങള്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്.ശ്രീനാരായണ ഗുരുവിന്റെ ദൈവദശകത്തെക്കുറിച്ചുള്ള സര്‍വമതസമ്മേളനങ്ങളിലെ പ്രഭാഷണങ്ങള്‍ ശ്രദ്ധേയമാണ്.ഗുരുദേവന്റെ മറ്റ് കൃതികളും സരളമായി വ്യാഖ്യാനിക്കാറുണ്ട്.സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചകളിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ്. ആത്മീയ വ്യാപാരത്തെയും ആള്‍ദൈവങ്ങളെയും ഹിന്ദുമതദര്‍ശനങ്ങള്‍ മുന്‍നിറുത്തി എതിര്‍ത്തു. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് തന്ത്രശാസ്ത്രപ്രകാരം തെളിയിക്കാന്‍ സന്ദീപാനന്ദഗിരി വെല്ലുവിളിച്ചിരുന്നു. നിപ്പ പടര്‍ന്നുപിടിച്ചപ്പോള്‍, കെട്ടിപ്പിടിച്ചും തലോടിയും രോഗശാന്തി വരുത്തുന്നവരെ കോഴിക്കോട്ടേക്ക് ക്ഷണിക്കുന്നുവെന്ന് ആള്‍ദൈവങ്ങളെ പരിഹസിച്ചിരുന്നു.

കാശ്മീരില്‍ പിഞ്ചുബാലിക കൊല്ലപ്പെട്ടപ്പോള്‍, ഈശ്വരന്‍ ദേവാലയങ്ങള്‍ക്ക് അകത്തല്ലെന്നതിന് വേറെ തെളിവു വേണോ എന്നായിരുന്നു പരാമര്‍ശം. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാറിനെ, മഹാഭാരതകാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നെന്ന പരാമര്‍ശത്തിന്റെ പേരില്‍ കളിയാക്കിയിരുന്നു. സോഷ്യല്‍മീഡിയയില്‍ നിരവധി ആക്രമണങ്ങള്‍ക്ക് വിധേയനായി. ഇടതുപക്ഷ രാഷ്ട്രീയത്തിനേ മതങ്ങളെ ശുദ്ധീകരിക്കാനാവൂ എന്ന് സി.പി.എം വേദിയില്‍ സന്ദീപാനന്ദഗിരി പറഞ്ഞിട്ടുണ്ട്. പഠനകാലത്ത് എസ്.എഫ്.ഐ, ഡിവൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു.

Top