ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുകൂടേയെന്നു സുപ്രീം കോടതി !..അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍

ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുകൂടേയെന്നു സുപ്രീം കോടതി ചോദിച്ചു.
ഭരണഘടന അനുവദിക്കാത്തിടത്തോളം കാലം സ്ത്രീകള്‍ക്ക് എങ്ങനെ പ്രവേശനം നിഷേധിക്കാന്‍ കഴിയുമെന്നും സുപ്രീം കോടതി ചോദിച്ചു. യങ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചത് .ശബരിമലയില്‍ 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടി നിര്‍ദ്ദേശം.sabarimala ഭരണഘടനാനുസൃതമായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കാനാവില്ല എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു.ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി‌ ആരാഞ്ഞു. ഭരണഘടന അനുവദിക്കാത്തിടത്തോളം കാലം സ്ത്രീകളെ തടയാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ നിയന്ത്രണം ഏര്‍പ്പെടുത്താനാകുമോ? വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ത്രീകള്‍ പ്രവേശിച്ചിരുന്നില്ല എന്നതിന് ഉറപ്പ് എന്തെന്നും കോടതി ചോദിച്ചു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്. സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുകൂലിച്ചിരുന്നു് സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്നും ആചാരാനുഷ്ഠാനങ്ങളില്‍ ഇതു ദോഷം വരുത്തില്ലെന്നായിരുന്നു ഇടതു സര്‍ക്കാരിന്റെ നിലപാട്. മ്പ് സമാനമായ വിഷയം സുപ്രീം കോടതിയില്‍ വന്നപ്പോള്‍ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ കയറാം എന്നതായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരന്റെ നിലപാട്

Top