അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമ സഭയ്ക്ക് പുറത്ത് അടിയന്തര പ്രമേയം അവതരിപ്പിച്ചും പ്രതിഷേധം.

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി പി എസ് സരിത്ത് മുഖ്യമന്ത്രിക്കെതിരായ നല്‍കിയ മൊഴി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല. പി ടി തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയ്ക്ക് പുറത്ത് സമാന്തര അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചു.(dollar smuggling)

കേസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന കോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ വിവിധതലങ്ങളില്‍ സെഷന്‍സ് കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയിലും നിയമ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനാല്‍ നിയമ സഭയ്ക്ക് നോട്ടീസ് പരിഗണിക്കാന്‍ കഴിയില്ല എന്നും വ്യക്തമാക്കിയിരുന്നു സ്പീക്കര്‍ നിലപാട് എടുത്തത്. ഭരണതലത്തില്‍ ഉള്ള അവരുടെ പേരുകള്‍ പറയുവാന്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ കേന്ദ്രഏജന്‍സികള്‍ സമ്മര്‍ദ്ദം ചെയ്തുവെന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട് എന്ന് മന്ത്രി പി രാജീവും ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്‍പും നിയമസഭ പരിഗണിച്ചിട്ടുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. മുന്‍പ് അനുമതി നല്‍കിയിട്ടുള്ള വിഷയങ്ങള്‍ എണ്ണിപ്പറഞ്ഞ സതീശന്‍ ശബരിമല, കൊടകര കേസുകള്‍ അന്വേഷണ ഘട്ടത്തിലും കോടതി പരിഗണിക്കുന്ന സമയത്തും സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നും സഭയില്‍ വ്യക്തമാക്കി. ഡോളര്‍ കടത്ത് കേസിലെ പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണ് അടിയന്തര പ്രമേയം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് നിരപരാധിത്വം തെളിയിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ദിവസവും നിയമമന്ത്രി താത്പര്യത്തിന് വേണ്ടി ചട്ടങ്ങള്‍ വ്യാഖ്യാനിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍, ചട്ടങ്ങള്‍ ശരിയായാണ് വ്യാഖ്യാനിക്കുന്നത് എന്ന് നിയമമന്ത്രി മറുപടിയും നല്‍കി. ഇതിന് പിന്നാലെയാണ്, സഭ പ്രക്ഷുബ്ദമായത്. പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയും സഭാ നടപടികള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു.

Top