സ്വാമി സന്ദീപാനന്ദ ഗിരിയെ ഷിബു എന്ന് വിളിച്ചവരറിയാന്‍…നായര്‍ സ്ത്രീകളെ കൂമ്പച്ചി എന്നും വിളിച്ചോളൂ…

ശബരിമല വിഷയത്തിലെ നിലപാട് കാരണം രാഹുല്‍ ഈശ്വറും ഭാര്യ ദീപയും സംഘപരിവാറും സ്വാമി സന്ദീപാനന്ദ ഗിരിയെ ഷിബുവെന്ന് വിളിച്ച് കളിയാക്കുന്നത് ഇപ്പോള്‍ ചര്‍ച്ചയാണ്. ഇപ്പോഴിതാ സ്വാമിയെ ഷിബുവെന്ന് വിളിച്ചവര്‍ ഇനിമുതല്‍ നായര്‍ സ്ത്രീകളെ കൂമ്പച്ചി എന്നു വിളിക്കാമെന്ന് പറയുകയാണ് കെജി ബിജു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജു ഇക്കാര്യം പറയുന്നത്. തിരുവനന്തപുരം:’ഷിബു’ ഒരു പേരല്ല, ഒരു കീവേഡാണ്. ഒരു പൊതുസന്ദേശം നല്‍കാനുള്ള കീവേഡ്. കാഷായ വസ്ത്രം, ഗീതയിലുള്ള അറിവ്, സംസ്‌കൃതശ്ലോകോച്ചാരണം, പുരാണങ്ങളിലും വേദോപനിഷത്തുകളില്‍ നിന്നുമുള്ള സമൃദ്ധമായ ഉദ്ധരണി എന്നിവ കണ്ട് ബ്രാഹ്മണനാണെന്നു തെറ്റിദ്ധരിക്കരുത്, ഇവന്‍ നമ്മില്‍പ്പെട്ടവനല്ല എന്നതാണ് ആ സന്ദേശം. അതിന്റെ കോഡു വാക്കാണ് ‘ഷിബു’.

kg b iju post 1

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സന്ദീപാനന്ദഗിരിയ്ക്കു നേരെ നീണ്ട ഷിബുവെന്ന സംബോധന ഒരു ചരിത്രവസ്തുതയിലേയ്ക്കുള്ള താക്കോലാണ്. പരസ്പരം സംസാരിക്കുമ്പോഴും പേരുവിളിക്കുമ്പോഴുമൊക്കെ ബോധപൂര്‍വം പ്രവര്‍ത്തിച്ചിരുന്ന ജാതിവ്യവസ്ഥയുടെ അധികാരഘടനയാണ് ആ സംബോധനയിലൂടെ തുറക്കുന്നത്. ഒരേ ജാതിയിലുള്ളവര്‍ പരസ്പരം സംസാരിക്കുമ്പോള്‍ സമനിയോഗം. താഴ്ന്ന ജാതിയോടുള്ള വ്യവഹാരത്തില്‍ ന്യൂനനിയോഗം. ജാതിയുടെ അധികാരം അങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നത്.

മേല്‍ജാതിക്കാരോടുള്ള അനുവദനീയമായ സംസാരം ആദരഭാഷയിലും വിനയ ഭാഷയിലുമാകണം. അതായിരുന്നു വ്യവസ്ഥ. നമ്പൂതിരി സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ തിരുവയറൊഴിയും, ശൂദ്രസ്ത്രീകളാണെങ്കില്‍ പഴവയറൊഴിയും. അതിലും താഴെയുള്ള സ്ത്രീകള്‍ പ്രസവിച്ചാല്‍ കുരങ്ങിടുക എന്നാണ് പ്രയോഗം.

അതാണ് ഭാഷയിലെ ന്യൂനനിയോഗം.അതുപോലൊരു ന്യൂനനിയോഗമാണ് ‘ഷിബു’ എന്ന സംബോധന.

‘ഷിബു’ ഒരു പേരല്ല, ഒരു കീവേഡാണ്. ഒരു പൊതുസന്ദേശം നല്‍കാനുള്ള കീവേഡ്. കാഷായ വസ്ത്രം, ഗീതയിലുള്ള അറിവ്, സംസ്‌കൃതശ്ലോകോച്ചാരണം, പുരാണങ്ങളിലും വേദോപനിഷത്തുകളില്‍ നിന്നുമുള്ള സമൃദ്ധമായ ഉദ്ധരണി എന്നിവ കണ്ട് ബ്രാഹ്മണനാണെന്നു തെറ്റിദ്ധരിക്കരുത്, ഇവന്‍ നമ്മില്‍പ്പെട്ടവനല്ല എന്നതാണ് ആ സന്ദേശം. അതിന്റെ കോഡു വാക്കാണ് ‘ഷിബു’.

ചാനലുകളിലും മറ്റും പരസ്യമായി സന്ദീപാനന്ദഗിരിയുടെ ജാതി തെളിച്ചു പറയാനുള്ള ധൈര്യം ഇതു വിളിക്കുന്നവര്‍ക്കില്ല. അതിനുപകരം സൌകര്യമായി കണ്ടെത്തിയ പേരാണ് ഷിബു. മോഹനന്‍ എന്ന മാതിരി പേരൊന്നും ഉപയോഗിക്കാന്‍ പറ്റില്ല. കാരണമറിയാമല്ലോ.

വിവിധ ജാതികളിലെ ആണിനും പെണ്ണിനും നല്‍കിയിരുന്ന പേരുകള്‍ കാണിപ്പയ്യൂര്‍ കുറേയൊക്കെ ക്രോഡീകരിച്ചിട്ടുണ്ട്. ‘നായര്‍ സ്ത്രീകളുടെ പേരുകള്‍’ എന്ന തലക്കെട്ടിനു കീഴേ 239-ാം പേജില്‍ ഇങ്ങനെയൊരു പേരുണ്ട്.. ‘കുമ്പച്ചി’.

ഹാ.. എത്ര മനോഹരമായ പദം. ദ്വയാര്‍ത്ഥത്തിലുള്ള ‘ഷിബു’ സംബോധനയ്ക്കു ചേരുന്ന പ്രതിസംബോധന.

ഇനിയുള്ള കാലം കൊള്ളാവുന്ന തെറിയായും വേണമെങ്കില്‍ ഉപയോഗിക്കാം. ഗുഹ്യഭാഗങ്ങളുടെ വിശേഷണവും ജാതിയിലെ കീഴാളനിലയുടെ സൂചനയുമാണല്ലോ മലയാളത്തിലെ തെറികളില്‍ മുക്കാലേ മുണ്ടാണിയും. അക്കൂട്ടത്തില്‍ എന്തുകൊണ്ടും ഒന്നാംനിരയില്‍ നില്‍ക്കും, കുമ്പച്ചി എന്ന വാക്ക്.

‘കൂറ’ എന്ന പേരും പണ്ട് നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നത്രേ. ഞാനല്ല, കാണിപ്പയ്യൂരാണ് പറയുന്നത്. പേജ് 240ലെ പേരുകളില്‍ പെണ്ണട്ടി, ബത്തക്ക, ബെള്ള, ബോളി തുടങ്ങിയവയുമുണ്ട്. ഉള്ളംകാലില്‍ നിന്നൊരു ചാണകപ്പുഴു മുകളിലേയ്ക്ക് ഇഴഞ്ഞു കയറുന്ന അനുഭവം ഉണര്‍ത്തുന്ന ഇത്തരം പേരുകള്‍ ഷിബു വിളിയ്ക്കു പകരമായി വിളിക്കുന്നവരെ തിരിച്ചു സംബോധന ചെയ്യുകയാണ് പ്രതിവിധി.

‘ആദരണീയയായ കുമ്പച്ചീ’ എന്ന് പകരം ഒറ്റ സംബോധന തിരിച്ചങ്ങോട്ടും മതി, ഇത്തരം അഭ്യാസങ്ങള്‍ എന്നെന്നേയ്ക്കുമായി നിലയ്ക്കും..

kg biju post

Top