ബീഫ് വിവാദം:കേരളത്തിന് നട്ടെല്ലുണ്ടായതില്‍ അഭിമാനിക്കുന്നുവെന്ന് സിനിമാ താരം മീന കന്തസാമി

ന്യൂഡല്‍ഹി:കേരള ഹൗസില്‍ ബീഫ് വിതരണം നടത്തിയെന്ന ആരോപണം കത്തിപ്പടരുമ്പോള്‍ കേരളം സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് സാഹിത്യകാരിയും സിനിമാ താരവുമായ മീന കന്തസാമി രംഗത്ത്. കേരള ഹൗസിലെ പോലീസ് റെയിഡുമായി ബന്ധപ്പെട്ട് ബീഫ് വിഷയത്തില്‍ ശക്തമായി പ്രതികരിക്കാന്‍ കേരളത്തിന് നട്ടെല്ലുണ്ടായതില്‍ അഭിമാനിക്കുന്നുവെന്ന് മീന പ്രതികരിച്ചു. വിഷയത്തില്‍ ആദ്യമായി ഒരു സംസ്ഥാനം പ്രതികരിക്കാന്‍ കാണിച്ച ചങ്കൂറ്റത്തെ തന്റെ ഫേസ്ബുക്കിലൂടെയാണ് മീന പ്രശംസിച്ചത്.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ഒരാള്‍പ്പൊക്കം’ എന്ന ചിത്രത്തിലൂടെയാണ് മീന കന്തസാമി സിനിമാലോകത്തേക്ക് ചുവടുവെക്കുന്നത്. എഴുത്തുകാരി, ആക്ടീവിസ്റ്റ് എന്നിങ്ങനെ മീന അറിപ്പെട്ടിരുന്നു. അഭിപ്രായ പ്രകടനം നടത്തി പല വിവാദങ്ങളിലുംപ്പെട്ട എഴുത്തുകാരിയാണ് മീന കന്തസാമി. ബീഫ് കഴിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഇനിയും താന്‍ ബീഫ് കഴിക്കുമെന്നും മീന നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സമൂഹത്തില്‍ ലിംഗസമത്വം ഉറപ്പുവരുത്താന്‍ സ്ത്രീകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് പറഞ്ഞയാളാണ് മീന കന്തസാമി. തമിഴ്‌നാട്ടുകാരിയായ മീന കന്തസാമി ഒട്ടേറെ കവിതകളും നോവലുകളും എഴുതിയിട്ടുണ്ട്.അതേസമയം, കേരള ഹൗസിലെ റെയിഡുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കേരള ഹൗസില്‍ അനുവാദമില്ലാതെ പരിശോധന നടത്താന്‍ ഡല്‍ഹി പോലീസിന് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും കേരള ഹൗസിലെ ബീഫ് വില്‍പ്പന പുനരാരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top