ജാതി പരിഗണന ഉൾപ്പെടെയുള്ള വെല്ലുവിളികൾ സുരേന്ദ്രനെ പിന്നിലാക്കുന്നു…!! പോരായ്മകൾ ചർച്ചയാകുന്നു

ആരായിരിക്കും പുതിയ ബിജെപി അധ്യക്ഷൻ.? മൂന്ന് പേരുകളാണ് ഇപ്പോൾ സജീവമായി ചർച്ചചെയ്യപ്പെടുന്നത്. കെ.സുരേന്ദ്രന്‍, എം.ടി.രമേശ്, ശോഭ സുരേന്ദ്രന്‍ എന്നവരാണ്  ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്. ഇവരിൽ ആരെയെങ്കിലും തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ബിജെപി കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തും. ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹറാവു, സംഘടന ജോയിന്റ് സെക്രട്ടറി ശിവപ്രകാശ് തുടങ്ങിയവരാണ് അടുത്തദിവസം കേരളത്തില്‍ വരുന്നത്. അധ്യക്ഷനെ സംബന്ധിച്ച് ഐകകണ്ഠ്യേന ഒരു തീരുമാനമെടുക്കാന്‍ കഴിയാത്തതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഏറ്റവും അധികം ഉയർത്തപ്പെട്ട കെ. സുരേന്ദ്രൻ്റെ പേരിൽ അനവധി പോരായ്മകൾ ചർച്ചചെയ്യപ്പെടുകയാണ്.

Top