പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ അടച്ചിടും.

കൊച്ചി : സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ന് അര്‍ധരാത്രി സമരം ആരംഭിക്കും. പെട്രോള്‍ പമ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്ത ഓയില്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം.

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ കീഴിലുള്ള സംസ്ഥാനത്തെ രണ്ടായിരത്തോളം പമ്പുകള്‍ സമരത്തില്‍ ഭാഗമാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതരുമായി അസോസിയേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു സമരതീരുമാനം. ഇതോടെ കേരളത്തിലെ വാഹനഗതാഗതം തന്നെ പ്രതിസന്ധിയിലാവുകയാണ്. സമരം തുടര്‍ന്നാല്‍ സംസ്ഥാനം പൂര്‍ണ്ണമായും നിശ്ചലാവസ്ഥയിലാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷംവരെ എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ലൈസന്‍സുകളും ഓയില്‍ കമ്പനികള്‍തന്നെയാണു നല്‍കിയിരുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മലിനീകരണ നിയന്ത്രണ, ഫയര്‍ ഫോഴ്‌സ്, ഫാക്ടറീസ്, ഇന്‍ഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തു നല്‍കാന്‍ കമ്പനികള്‍ ഇപ്പോള്‍ തയാറാകുന്നില്ലെന്നു ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇത് പമ്പുടമകള്‍ സ്വന്തം നിലയില്‍ നല്‍കണം. ഇതിനെതിരെയാണ് അനിശ്ചിതകാല സമരം.

മറ്റൊരു സംസ്ഥാനത്തും ഡീലര്‍മാര്‍ ലൈസന്‍സ് പുതുക്കുന്നില്ല. യാതൊരു മാനദണ്ഡവുമില്ലാതെ പുതിയ പമ്പുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുവെന്നു ഫെഡറേഷന്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം.

Top