കെ കെ ശൈലജ മന്ത്രിയാകും !പിണറായി മാറിയാൽ മുഖ്യമന്ത്രിയും ആകും !പിണറായിസം തകരുന്നു എന്ന തിരിച്ചറിവുമായി സിപിഎം !

കണ്ണൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട മുഖ്യമന്ത്രി മുഖം മിനുക്കാൻ ഒരുങ്ങുന്നു . മന്ത്രിസഭക്കും ഭരണത്തിനും എതിരെയുള്ള വിധി എന്ന തിരിച്ചറിവ് പിണറായി വിജയനുണ്ടായി എന്നാണു സൂചന .മന്ത്രി കെ.രാധാകൃഷ്ണൻ ഒഴിഞ്ഞ മന്ത്രിസ്ഥാനത്ത് ശൈലജയെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് പിണറായി . ഒരു പക്ഷെ ഏറ്റവും പഴികേൾക്കുന്ന ആഭ്യന്തര വകുപ്പ് തന്നെ ടീച്ചർക്ക് കൊടുക്കുവാനും മുഖം മിനുക്കാനും ശ്രമിക്കും .

ഇനിയും ഇതേ ശൈലിയിൽ മുന്നോട്ട് പോയാൽ പാർട്ടിയും ഭരണവും ഇല്ലാതാകും എന്ന തിരിച്ചറിവ് പാർട്ടിക്ക് ഉണ്ടായി കഴിഞ്ഞു . അതിനാൽ തന്നെ സിപിഎമ്മിന് തുടർഭരണം നേടി കൊടുത്ത കെകെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാനും മുഖം മിനുക്കാനും പിണറായി ലക്‌ഷ്യം വെക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സി.പി.എമ്മിനും ഇടതുമുന്നണിക്കും കേരളത്തിൽ ഏക വിജയം സമ്മാനിച്ചത് മന്ത്രി കെ.രാധാകൃഷ്ണൻ മത്സരിച്ച ആലത്തൂർ മണ്ഡലം.യു.ഡി.എഫ് തരംഗം ഉണ്ടായിട്ടും വിജയം വരുകയായിരുന്നു . മന്ത്രി മാറുന്ന സ്ഥാനത്ത് കെകെ ശൈലജയെ മന്ത്രിയായി കൊണ്ടുവരാനാണ് സിപിഎം നീക്കം .ഒരുപക്ഷെ ഭരണം തിരിച്ചു പിടിക്കാൻ ഇലക്ഷൻ സമയം ആകുമ്പോൾ പിണറായിയെ മാറ്റി ശൈലജയെ മുഖ്യമന്ത്രി ആക്കാനും സാഷ്യതയുണ്ട് .ചികിത്സയുടെ പേരിൽ മുഖ്യമന്ത്രി മാറി നിന്നുകൊണ്ട് ശൈലജ ടീച്ചറിനെ കൊണ്ടുവന്നു ജനകീയ ഭരണം എന്ന പ്രതീതി സൃഷ്ടിക്കാൻ സിപിഎം നീക്കം നടത്തുവാന് സാധ്യയുണ്ട് .

കഴിഞ്ഞ തവണ തുടർ ഭരണം കിട്ടിയതിൽ പ്രധാന കാരണം കെ കെ ശൈലജയുടെ പ്രഭാവം ആയിരുന്നു എന്ന വിലയിരുത്തൽ പൊതുജനത്തിനുണ്ട് .നിലവിൽ സിപിഎം ജനങ്ങളെ വെല്ലുവിളിക്കുന്ന നയങ്ങൾ ആണ് കൂടുതലും . തിരുവനന്തപുരം മേയർ -ഭർത്താവ് യുവ എംഎൽഎ എന്നിവർ ഏട് എന്ന KSRTC ഡ്രൈവർക്ക് നേരെ നടത്തിയ നീക്കങ്ങൾ കേരളത്തിൽ വലിയ പ്രതിഷേധം ആയിരുന്നു ഉണ്ടാക്കിയത് .

സി.പി.എമ്മിനും ഇടതുമുന്നണിക്കും കേരളത്തിൽ ഏക വിജയം സമ്മാനിച്ചത് മന്ത്രി കെ.രാധാകൃഷ്ണൻ മത്സരിച്ച ആലത്തൂർ മണ്ഡലം മാത്രമാണ് .2019-ൽ യു.ഡി.എഫിലെ രമ്യാഹരിദാസ് 1,59,968 വോട്ടിന് പാട്ടുംപാടി ജയിച്ച മണ്ഡലത്തിൽ 20,111 വോട്ടിനാണ് കെ. രാധാകൃഷ്ണന്റെ ജയം.യു.ഡി.എഫ് തരംഗം ഉണ്ടായിട്ടും സി.പി.എമ്മിനും ഇടതുമുന്നണിക്കും കേരളത്തിൽ ഏക വിജയം സമ്മാനിച്ചത് മന്ത്രി കെ.രാധാകൃഷ്ണൻ മാത്രമാണ് .

തൃശൂരിൽ ബിജെപിയോട് കെ മുരളീധരൻ തോറ്റത് മാത്രമാണ് കോൺഗ്രസിന് തിരിച്ചടി. അവസാന റൗണ്ടിൽ ആറ്റിങ്ങലിലും ജയിച്ച് 18 സീറ്റിൽ യുഡിഎഫ് കേരളത്തിൽ വിജയിച്ചു. സിപിഎമ്മിനും ബിജെപിക്കും ഒരു സീറ്റ്. അതായത് 19 സീറ്റിലും കേരളത്തിൽ പ്രതിപക്ഷം വിജയിക്കുന്നു. മോദി തരംഗം ആഞ്ഞടിക്കാതെ ഇരുന്നിട്ടും കേരളത്തിൽ ബിജെപിക്കും സീറ്റു കിട്ടി. അങ്ങനെ എല്ലാ അർത്ഥത്തിലും പിണറായിസം വീണ്ടും തോൽക്കുകായണ്. ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ മത്സരിച്ചതു കൊണ്ടു മാത്രമാണ് രമ്യ ഹരിദാസിനെ വീഴ്‌ത്തി ആ സീറ്റിൽ ജയിക്കാൻ സിപിഎമ്മിന് ആയത്.

ആറ്റിങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. പ്രചരണത്തിൽ കോൺഗ്രസിന്റെ അടൂർപ്രകാശ് അത്ര സജീവമായിരുന്നില്ലെന്ന സൂചനകളുണ്ടായിരുന്നു. എന്നിട്ടും ആറ്റിങ്ങളും കോൺഗ്രസ് പക്ഷത്ത് നിന്നു. ഇതോടെ ഒന്നിൽ അധികം സീറ്റ് നേടുകയെന്ന കോൺഗ്രസ് മോഹം പൊളിഞ്ഞു. അഞ്ചു സീറ്റിൽ ജയിക്കുമെന്ന ആത്മവിശ്വാസം സിപിഎമ്മിനുണ്ടായിരുന്നു.

വടകരയും കണ്ണൂരും പാലക്കാടും ആലത്തൂരും ആറ്റിങ്ങളും ജയിക്കുമെന്നായിരുന്നു വിലയിരുത്തൽ. ഇതിൽ ആദ്യ മൂന്ന് സീറ്റിലും വമ്പൻ തോൽവി സിപിഎമ്മിനുണ്ടായി. അങ്ങനെ വീണ്ടും യുഡിഎഫ് തരംഗം കേരളത്തിൽ ദൃശ്യമായി. അറ്റിങ്ങലിൽ ഒഴിച്ച് ബാക്കിയെല്ലായിടത്തും കോൺഗ്രസിന് മികച്ച ഭൂരിപക്ഷം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ശശി തരൂരും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും കടുത്ത മത്സരത്തെ അതിജീവിച്ചാണ് ജയിച്ചു കയറിയത്. ഇങ്ങനെ പോയാൽ പാർട്ടി തന്നെ ഇല്ലാതാകും എന്ന തിരിച്ചറിവ്‌ സിപിഎമ്മിനുണ്ട് .അതിനാൽ ജനകീയ മുഖം ആയ ശൈലജ ടീച്ചറിനെ രംഗത്ത് ഇറക്കാനുള്ള നീക്കത്തിലാണ് .

Top