സുശീലാ ഭട്ടിനെ മാറ്റിയത് റവന്യൂ കേസുകളില്‍ തിരിച്ചടിയേകുമെന്ന് വിഎസ്

vs-achuthanandan

തിരുവനന്തപുരം: സുശീലാ ആര്‍ ഭട്ടിനെ പ്ലീഡര്‍ സ്ഥാനത്തുനിന്നും മാറ്റിയത് റവന്യൂ കേസുകളില്‍ തിരിച്ചടിയേകുമെന്ന് വിഎസ് അച്യുതാനന്ദന്‍. ഈ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുശീലാ ആര്‍ ഭട്ടിനെ പ്ലീഡര്‍ സ്ഥാനത്തും നിന്നും മാറ്റിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതിനെതിരെ പ്രതിപക്ഷത്തു നിന്നും ഉള്‍പ്പെടെ ആക്ഷേപം ഉയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പ്രധാന കേസുകള്‍ വാദിച്ചിരുന്ന സുശീലാ ഭട്ടിനെ മാറ്റിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞിരുന്നു.

അതേസമയം, സുശീലാ ഭട്ടിനെ മാറ്റിയ നടപടി സര്‍ക്കാര്‍ തീരുമാനം മാത്രമാണെന്നായിരുന്നു റവന്യൂ മന്ത്രി ഇ ച്ന്ദ്രശേഖരന്റെ പ്രതികരണം. സര്‍ക്കാര്‍ മാറുമ്പോള്‍ പ്ലീഡര്‍മാര്‍ സ്വയം മാറേണ്ടതാണെന്നും ഇവരില്ലെങ്കിലും സര്‍ക്കാര്‍ കേസുകള്‍ വിജയിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മൂന്നാര്‍, ഹാരിസണ്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് സുശീലാ ഭട്ടായിരുന്നു.

Top