കണ്ണൂർ :കെ സുധാകരനെ തിരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്തണമെന്ന കത്ത് ഹൈക്കമാൻഡിനു കൊടുത്തത് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ആണെന്ന വിവാദം കൊഴുക്കുകയാണ് .കെ സുധാകരൻ മുറിവേറ്റിരിക്കുകയാണ്.അതിനിടയിൽ സുധാകരന്റെ ചിലവിൽ പാർട്ടി അധ്യക്ഷൻ ആയ സണ്ണി ജോസഫ് ഈ കൊലച്ചതി ചെയ്യാൻ പാടില്ലായിരുന്നു.ധാർമ്മികതയ്ക്കപ്പുറം കെ.സുധാകരൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ പച്ചതൊടില്ല എന്ന് പോലും സണ്ണി ജോസഫ് പറഞ്ഞു.കത്ത് വിവാദത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് സോഷ്യൽ മീഡിയായിൽ പ്രതികരിച്ചു !
ബ്രിട്ടാസിന്റെ കത്ത് പൂർണ്ണമാണയി :
ഹൈക്കമാൻഡാണ് കെ.സുധാകരനെ അരിഞ്ഞത് എന്നതായിരുന്നല്ലോ ഇവിടെ പ്രചരിച്ച കഥ…. എന്നാൽ സുധാകരന്റെ തന്നെ അനുയായി ആയി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പദവിയിൽ വന്ന സണ്ണി ജോസഫ് തന്നെയാണ് കേരള നേതൃത്വത്തിന്റെ ഒത്താശയോടെ കെ.സുധാകരനെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്താനുള്ള വജ്രായുധം പ്രയോഗിച്ചത്. എംപിമാർ മത്സരിക്കുന്നതിന്റെ ധാർമ്മികതയ്ക്കപ്പുറം കെ.സുധാകരൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ പച്ചതൊടില്ല എന്ന് പോലും സണ്ണി ജോസഫ് പറഞ്ഞുവച്ചു.നല്ല വെടിപ്പുള്ള ഭാഷയിൽ ഇങ്ങനെയൊക്കെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തെഴുതിയാൽ പിന്നെ ഹൈക്കമാൻഡ് എന്തു ചെയ്യും?
കത്ത് ഒറിജിനൽ തന്നെ എന്ന് “മുറിവേറ്റ സിംഹം” കെ.എസ് സ്ഥിരീകരിച്ചു കഴിഞ്ഞു .. വോട്ടെടുപ്പ് വരെ അടങ്ങിയിരിക്കാൻ മൂപ്പർക്ക് മേൽ ചെറിയ സമ്മർദ്ധമൊന്നും അല്ല ഇപ്പോൾ ചെലുത്തുന്നത് …ഇനിയിപ്പോ ഖർഗ്ഘെയെക്കൊണ്ട് കളവു പറയിക്കൽ മാത്രമെ രക്ഷയുള്ളൂ ….. ആര് ചെയ്താലും സുധാകരന്റെ ചിലവിൽ പാർട്ടി അധ്യക്ഷൻ ആയ സണ്ണി ജോസഫ് ഈ കൊലച്ചതി ചെയ്യാൻ പാടില്ലായിരുന്നു… കോൺഗ്രസിലെ പതിവ് ഇതൊക്കെ തന്നെയാണെങ്കിലും ….










