സുധാകരനെ കുത്തി ചെന്നിത്തല !സുധീരൻ മുതിർന്ന നേതാവാണ്. അദ്ദേഹം പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുക്കണം

തിരുവനന്തപുരം:കെ സുധാകരനെ കുത്തി രമേശ് ചെന്നിത്തല . സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രഖ്യാപനം ആരുമായും ആലോചിച്ചിട്ടല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ജന പിന്തുണയുള്ള നേതാക്കൾക്ക് കടന്നുവരാനുള്ള അവസരമാണ് സംഘടനാ തിരഞ്ഞെടുപ്പെന്ന് രമേശ് മാദ്ധ്യമങ്ങളോട് പറഞ്ഞു .അതേസമയം സുധാകരനടക്കമുള്ള സംസ്ഥാന നേതൃത്വത്തെ തള്ളിപ്പറയുകയും ചെയ്തു .

കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി സംസ്ഥാന നേതൃത്വത്തിനെതിരെ കരുനീക്കത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണിത്. നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന വി.എം. സുധീരനടക്കമുള്ളവരുടെ പിന്തുണ അനുകൂലമാക്കിയെടുക്കാനുള്ള ശ്രമവും അദ്ദേഹം നടത്തി. അവശേഷിക്കുന്ന പുന:സംഘടന വേണോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും രമേശ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ എല്ലാ നേതാക്കളും ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നത് യാഥാർത്ഥ്യമാണ്. പദവികൾ ലഭിക്കുമ്പോൾ ഗ്രൂപ്പില്ലെന്ന് പറയുന്നതിൽ കാര്യമില്ല. വി.എം. സുധീരൻ മുതിർന്ന നേതാവാണ്. അദ്ദേഹം പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുക്കണം. . കോൺഗ്രസ് പ്രവർത്തകരെല്ലാം സംഘടനാ തിരഞ്ഞെടുപ്പിനൊരുങ്ങണം. തിരഞ്ഞെടുപ്പിലൂടെ രാഹുൽഗാന്ധി കോൺഗ്രസ് പ്രസിഡന്റാകണമെന്നാണ് ആഗ്രഹം.. വഴി തെറ്റിപ്പോയ ആട്ടിൻകുട്ടി മടങ്ങി വരുന്നത് പോലെയാണ് പാർട്ടിയിലേക്കുള്ള ചെറിയാൻ ഫിലിപ്പിന്റെ മടക്കമെന്നും രമേശ് പറഞ്ഞു.

Top