കെ.സുധാകരന് നൂറു കോടിയും മന്ത്രി സ്ഥാനവും.സുധാകരൻ കാവിയുടുക്കും ?

ന്യുഡൽഹി:ബിജെപിയിൽ ചേർന്നാൽ കേരളത്തിലെ കോൺഗ്രസിന്റെ ഫയർ ബ്രാൻഡ് ആയ കെ സുധാകരന് നൂറു കൊടിയും രാജ്യസഭാ സീറ്റും സഹ മന്ത്രി സ്ഥാനവും വാഗ്നാനം ബിജെപി നൽകിയതായി സൂചന.കേരളത്തിൽ ബിജെപിക്ക് വളർച്ച ഉണ്ടാകണമെങ്കിൽ കെ സുധാകരനെപ്പോലുള്ള ഫയർ ബ്രാൻഡുകളെ തന്നെ വേണം എന്ന ബിജെപി നേതൃത്വത്തിന്റെയും അമിത്ഷായുടെയും കണ്ടെത്തലാണ് കോൺഗ്രസ് -സി.പി.എം നേതാക്കളെ ബിജെപിൽ എത്തിക്കാനുള്ള നീക്കത്തിന് പിന്നിൽ .അതിൽ മുന്നിൽ നിൽക്കുന്നത് കെ എസുധാകരനുമാണ് .കെ.സുധാകരൻ ബിജെപിയിൽ എത്തുകയാണെങ്കിൽ നൂറുകോടി രൂപയും രാജ്യ സഭ സീറ്റും കേന്ദ്ര മന്ത്രി സ്ഥാനവും ആണ് പുതിയ നീക്കത്തിലൂടെ സുധാകരന് വാഗ്ദാനം എന്നും പുറത്തുവരുന്ന രഹസ്യ സംസാരം .സുധാകരൻ ഈ ഓഫർ സ്വീകരിക്കാൻ സാധ്യത ഉണ്ട് എന്നും കോൺഗ്രസിൽ രഹസ്യം പറച്ചിൽ ഉണ്ട് .ബിജെപിയുമായി യോജിക്കുവാനാകുമെന്ന് തോന്നിയാല്‍ പോകുമെന്നും അത് വെറെ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു . രാജ്യത്താകെ കോണ്‍ഗ്രസ് നേതൃത്വം ബിജെപിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് സുധാകരന്റെ വെളിപ്പെടുത്തല്‍ എന്നതും കൂട്ടി വായിക്കണം .

2016 കെ സുധാകരനെ ബിജെപി നേതാവ് സുധാകരനുമായി ചെന്നൈയിൽ വെച്ച് കാണാൻ ശ്രമിച്ചു എന്ന ഡെയിലി ഇന്ത്യൻ ഹെറാൾഡ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു .ചെന്നൈയിൽ രാജ താമസിച്ചിരുന്ന അതെ ഹോട്ടലിൽ കെ സുധാകരനും താമസിച്ചിരുന്നു എന്നും ബിജെപി നേതാവിന്റെ റൂമിനു പുറത്ത് കൂടി സുധാകരൻ കടന്നു പോകുന്ന സിസിടിവി ഫൂട്ടേജ് പുറത്ത് വന്നതായും ആരോപണം ഉണ്ടായിരുന്നു .ഇതൊക്കെ സ്ഥിരീകരിക്കുന്ന പരാമർശവും തുറന്നുപറച്ചിലും കെ സുധാകരനും നടത്തി.തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായി‌രുന്നെന്ന് സ്ഥിരീകരിച്ച് കെ സുധാകരൻ രംഗത്ത് വന്നിരുന്നു . രണ്ട് തവണ ദൂതന്മാർ തന്നെ സമീച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും അദ്ദേഹം പരിപാടിയിൽ വ്യക്തമാക്കി. സുധാകരന് ബിജെപിയിലേക്കെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ആഴ്ച്ച നടന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് സുധാകരൻ ഇറങ്ങിപോയതോടെ കെ സുധാകരന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് ആരോപണത്തിന് ശക്തിയേറിയിരുന്നു . തനിക്ക് ബിജെപിയിലേക്ക് പോകാന്‍ ക്ഷണം ലഭിച്ചതായും രണ്ട് തവണ തന്നെ ബിജെപി പ്രതിനിധികള്‍ സമീച്ചിരുന്നതായും കെ സുധാകരന്‍ വ്യക്തമാക്കി.എന്നാൽ കോൺഗ്രസിൽ സമ്മർദ്ധ തന്ത്രം മെനയുകയാണ് സുധാകരന്റെ ലക്‌ഷ്യം എന്നും കെ.പി.സി സി പ്രസിഡണ്ട് സ്ഥാനത്ത് എത്തുകയാണ് ലക്‌ഷ്യം എന്നും ആരോപണം ഉണ്ട്.അതേസമയം കോൺഗ്രസിൽ അരഹമായ സ്ഥാനം കിട്ടില്ല എങ്കിൽ ബിജെപിയിൽ എത്തുക എന്നത്തിനു വഴിയൊരുക്കുക എന്നത് സുധാകരന്റെ ലക്‌ഷ്യം ആണ് എന്നും സൂചനയുണ്ട് .

ബിജെപി അധ്യക്ഷൻ അമിത് ഷായുമായി സുധാകരൻ ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചതിനു പിന്നാലെ, തനിക്കു ബിജെപിയിലേക്കു ക്ഷണമുണ്ടായിരുന്നുവെന്നു സുധാകരൻ ടിവി ചാനലിൽ വെളിപ്പെടുത്തിയതോടെയാണു വിവാദത്തിനു കനംവച്ചത്.അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം താൻ കയ്യോടെ നിരസിച്ചുവെന്നും കോൺഗ്രസ് വിട്ടാൽ തനിക്കു മറ്റൊരു രാഷ്ട്രീയമില്ലെന്നും ചാനൽ അഭിമുഖത്തിൽ‌ സുധാകരൻ വ്യക്തമാക്കിയെങ്കിലും, അഭിമുഖത്തിൽ നിന്നുള്ള ചില വാചകങ്ങൾ സുധാകരന്റെ ബിജെപി പ്രവേശനത്തിന്റെ സൂചനയായി സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.

‘ബിജെപിയുമായി യോജിച്ചു പോവാൻ സാധിക്കുമെന്ന് എനിക്കു തോന്നിയാൽ ഞാൻ പോകും. അതിൽ തർക്കമെന്താ? അത് ഞാൻ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല’ – എന്നീ വാചകങ്ങളാണ് സിപിഎം ചാനൽ പ്രചരിപ്പിച്ചത്. സിപിഎം അനുകൂല വാട്സാപ് ഗ്രൂപ്പുകളിലും അതിന്റെ വിഡിയോ പ്രചരിച്ചതോടെ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകരിൽ തന്നെ ആശയക്കുഴപ്പമുണ്ടായി. കോൺഗ്രസുകാരെ ബിജെപിയിൽ ചേർക്കാനുള്ള ഏജന്റ് ആയാണു സുധാകരൻ പ്രവർത്തിക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ പത്രസമ്മേളനം നടത്തി ആരോപിച്ചതോടെ കെ.സുധാകരന്റെ ബിജെപി ബന്ധം വീണ്ടും ചർച്ചയായി.

തിരുവനന്തപുരത്ത് മാർച്ച് ആദ്യവാരം നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം സുധാകരന്റെ ലൈൻ തള്ളിയെന്ന വാർത്തകളും അഭ്യൂഹങ്ങൾക്കു കനംപകർന്നിരുന്നു .ഗാന്ധിജയയുടെ അഹിംസാ തത്വവുമായി മുന്നോട്ടു പോക്കാണ് ആവില്ല എന്ന നിലപാടാണ് കെ സുധാകരൻ എടുത്തത് എന്നായിരുന്നു ആരോപണം . മുസ് ലിം ചെറുപ്പക്കാർക്കെതിരെ സിപിഎം നടത്തുന്ന അക്രമങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനാണു താൻ ബിജെപിയിലേക്കെന്നു വ്യാജ പ്രചാരണം നടത്തുന്നതെന്നു സുധാകരൻ പിന്നീടു ഡിസിസി നേതൃയോഗത്തിൽ പറഞ്ഞിരുന്നു സിരകളിൽ രക്തമോടുന്ന കാലത്തോളം താൻ കോൺഗ്രസായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപിയിലേക്കുള്ള ക്ഷണത്തെക്കുറിച്ച് അഭിമുഖത്തിൽ സുധാകരൻ പറഞ്ഞ വാചകങ്ങൾ ഇതാണ്:

‘എനിക്ക് എന്റേതായൊരു പൊളിറ്റിക്കൽ ഇന്റഗ്രിറ്റിയുണ്ട്. എനിക്കൊരു പൊളിറ്റിക്കൽ വിഷനുണ്ട്. ആ വിഷൻ ആത്യന്തികമായി കോൺഗ്രസിന്റേതാണ്. ബിജെപിയുടെ ചാർജുള്ള ചെന്നൈയിലെ രാജ…. അദ്ദേഹത്തിനു കാണാൻ താൽപര്യമുണ്ട്, പറ്റുമോ എന്നു ചോദിച്ചപ്പോ ഞാൻ പറഞ്ഞു, എനിക്കു താൽപര്യമില്ല. അതു കഴിഞ്ഞ്, അമിത് ഷായെ കാണാൻ താൽപര്യമുണ്ടോ എന്നു ചോദിച്ച് കണ്ണൂരിൽ തന്നെയുള്ള ഒരു ബിജെപി നേതാവ് എന്നെ ബന്ധപ്പെട്ടിരുന്നു. ഞാൻ പറഞ്ഞു എനിക്ക് അങ്ങനെ താൽപര്യമില്ല…. അല്ലാതെ ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവുമായും ഞാൻ ചർച്ച നടത്തിയിട്ടില്ല. അതു ശുദ്ധ അസംബന്ധമാണ്.ഞാൻ ചോദിക്കട്ടെ, എനിക്കു ബിജെപിയിൽ പോണമെങ്കിൽ പി.ജയരാജന്റെയോ ഇ.പി.ജയരാജന്റെയോ സർട്ടിഫിക്കറ്റൊന്നും വേണ്ടല്ലോ. ഐ കാൻ ‍ഡിസൈഡ്. എന്റെ പൊളിറ്റിക്കൽ ഫെയ്റ്റ് ഐ കാൻ ഡിസൈഡ്. ആരു ചോദിക്കാൻ പോകുന്നു, ആര് അന്വേഷിക്കാൻ പോകുന്നു? ആർക്കാ എതിർക്കാൻ പറ്റുക? ബിജെപിയുമായി യോജിച്ചു പോകാൻ സാധിക്കുമെന്ന് എനിക്കു തോന്നിയാൽ ഐ വിൽ ഗോ വിത് ബിജെപി. അതിൽ തർക്കമെന്താ? അത് ഞാൻ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. അത് എന്റെ വിഷനാണ്. എന്റെ കാഴ്ചപ്പാടാണ്.

പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഞാനതു കാറ്റഗോറിക്കലായിട്ടു പറഞ്ഞു. ബിജെപിയിലേക്കു പോകുന്നതിനെക്കുറിച്ചു ചിന്തിക്കുക പോലും ചെയ്തിട്ടില്ല. എന്റെ പൊളിറ്റിക്കൽ അഫിലിയേഷൻ വിത് കോൺഗ്രസ്. എന്റെ പൊളിറ്റിക്കൽ പ്രിൻസിപ്പ്ൾ. ഇറ്റ് ഈസ് അഫിലിയേറ്റഡ് വിത് കോൺഗ്രസ്. അങ്ങനെ ഒരു തിങ്കിങ്ങിനപ്പുറത്ത് എനിക്ക് ഇല്ല. കോൺഗ്രസുമായി പ്രവർത്തന രംഗത്തു നിന്നു മാറി നിൽക്കുന്നുണ്ടെങ്കിൽ പൊളിറ്റിക്സ് നിർത്തുക എന്നതിനപ്പുറത്ത് ഒന്നുമില്ല..’

Top