‘കോണ്‍ഗ്രസ് ദുര്‍ബലമാണ് പക്ഷേ താന്‍ ബി.ജെ.പിയിലേക്കില്ല’;താന്‍ ഭാഗ്യാന്വേഷിയല്ല. മറ്റ് നേതാക്കള്‍ പോകുമോയെന്നറിയില്ല: കെ സുധാകരന്‍

കണ്ണൂര്‍: താന്‍ ബിജെപിയിലേക്കു പോകുന്നുവെന്ന പ്രചരണം പച്ചക്കള്ളമാണെന്നു കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.
നാല് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് പോകുന്നെന്ന വാര്‍ത്തകളെത്തുടര്‍ന്ന് അവരിലൊരാള്‍ താനാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത് കൊണ്ടാണ് പ്രതികരിക്കുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി. ചില നേതാക്കള്‍ ബിജെപിയിലേക്കു പോകുന്നുവെന്ന് ഒരു പത്രം വാര്‍ത്ത നല്‍കിയിരുന്നു. ഇതു കെ. സുധാകരനാണെന്നു സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതുകൊണ്ടാണു പ്രതികരിക്കുന്നതെന്നും ഒരു രാഷ്ട്രീയ സാഹചര്യത്തിലും മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്കില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ശശി തരൂര്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന വാദവുമായി എം.എം ഹസ്സന്‍ രംഗത്തെത്തിയതോടെയാണ് വാര്‍ത്തകള്‍ ശരിയാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ ആരംഭിച്ചത്. മുന്‍ കേന്ദ്ര മന്ത്രിയും, എം.പിയും, എം.എല്‍.എയും നിലവിലെ എം.പിയും ബി.ജെ.പിയിലേക്ക് എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ വാര്‍ത്തകള്‍. ഇതിലൊന്ന് സുധാകരനാണെന്നും പ്രചരണങ്ങള്‍ ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘കോണ്‍ഗ്രസ് ദുര്‍ബലമാണ് എന്നത് ശരിയാണ്. എന്നാല്‍ അവസാനിച്ചിട്ടില്ല. താന്‍ ഭാഗ്യാന്വേഷിയല്ല. മറ്റ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുമോ എന്നറിയില്ല. പോകില്ലെന്നാണ് തന്റെ വിശ്വാസം’ സുധാകരന്‍ പറഞ്ഞു. ശശീ തരൂര്‍ പൂര്‍ണ്ണ രാഷ്ട്രീയക്കാരനായിട്ടില്ലെങ്കിലും അദ്ദേഹം കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാണെന്നു പറഞ്ഞ സുധാകരന്‍ സി.പി.ഐ.എമ്മിനെയും ബി.ജെ.പിയേയും ഒരുപോലെ എതിര്‍ക്കുമെന്നും വ്യക്തമാക്കി. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കു പോകുമെന്ന പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്ന കോടിയേരിയും വി.എസ്.അച്യുതാനന്ദനും കണ്ണൂരിൽ സിപിഎം പ്രവർത്തകർ ബിജെപിയിലേക്കു പോകുന്നതിന് തടയിടുകയാണു ചെയ്യേണ്ടതെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസനും പ്രതികരിച്ചിരുന്നു.

Top