ജോജുവിനെതിരെ ഭീഷണിയുമായി കെ.സുധാകരന്‍. സുധാകരൻ വെറും ചട്ടമ്പിയാകരുതെന്ന് പൊതുസമൂഹം

കൊച്ചി: മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജോജുവിനെതിരായ ആക്രമണത്തെ ന്യായീകരിച്ച് അദ്ദേഹത്തെ സാമൂഹിക വിരുദ്ധനെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് സുധാകരന്റെ പ്രതികരണം. സമരം ചെയ്യാന്‍ വന്ന പ്രവര്‍ത്തകരെ അപമാനിക്കാന്‍ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ധന  വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എറണാകുളം ഡി സി സി നടത്തിയ സമരത്തെ തകര്‍ക്കാന്‍ ചില സാമൂഹിക വിരുദ്ധര്‍ ശ്രമിച്ചതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അനാവശ്യ സമരങ്ങള്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസ്. ഇന്ധന വില വര്‍ദ്ധനവ് അസഹനീയമായ സാഹചര്യത്തിലാണ് രൂക്ഷമായ സമരപരമ്പരയ്ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ അല്‍പം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പക്ഷേ അത്തരം സമരങ്ങളിലൂടെയാണ് നാം പല നേട്ടങ്ങളും കൈവരിച്ചതെന്ന് ആരും മറന്നു പോകരുത്. കോടികളുടെ സമ്പത്തില്‍ അഭിരമിക്കുന്നവര്‍ക്ക് ഇന്ധന വിലവര്‍ദ്ധനവ് പ്രശ്‌നമല്ലായിരിക്കാം. പക്ഷേ അത്താഴപ്പട്ടിണിക്കാരന്റെ അവസ്ഥ അതല്ല. ജനപക്ഷത്ത് നിന്ന് സമരം നയിക്കുമ്പോള്‍ വില വര്‍ദ്ധനവിനെ ന്യായീകരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ അടിമകള്‍ എതിരേ വരുന്നത് സ്വാഭാവികമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top