അബുള്ളകുട്ടിക്ക് സീറ്റില്ല;പണി കൊടുത്തത് ഡിസിസി,കണ്ണൂരില്‍ കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകും.

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തില്‍ ഇത്തവണ എ.പി അബ്ദുള്ളക്കുട്ടിക്ക് സീറ്റ് നല്‍കില്ലെന്ന് ഡി.സി.സി നേതൃത്വം. കണ്ണൂരില്‍ വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കണമെന്ന അബ്ദുള്ളക്കുട്ടിയുടെ ആവശ്യം പ്രാദേശിക നേതൃത്വം തള്ളി. അബ്ദുള്ളക്കുട്ടി മത്സരരംഗത്തു നിന്ന് മാറി സംഘടനാ രംഗത്ത് സജീവമാകണമെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ ആവശ്യം.

കണ്ണൂരില്‍ കെ. സുധാകരന്‍ മത്സരിക്കണമെന്നാണ് ഡി.സി.സിയുടെ നിലപാട്. എന്നാല്‍ മത്സരിക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. അബ്ദുള്ളക്കുട്ടി മത്സരിക്കുന്നതിനോട് കണ്ണൂരിലെ എ, ഐ ഗ്രൂപ്പുകള്‍ക്ക് താല്‍പ്പര്യമില്ല. അധികാരം മാത്രമാണ് അബ്ദുള്ളക്കുട്ടിയുടെ ലക്ഷ്യമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും നേതാക്കള്‍ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ അബ്ദുള്ളക്കുട്ടിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം അടക്കമുള്ള കാര്യങ്ങളും സുധാരകനുമായുള്ള അഭിപ്രായ ഭിന്നതയും സ്ഥാനാര്‍ത്ഥിത്വത്തിന് വിലങ്ങു തടിയായിട്ടുണ്ട്.

Top