പുതുച്ചേരിയിലും ഭരണം പോകുന്നു!. ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവെച്ചു.കൂടെയുള്ളത് വെറും 12 എംഎൽഎമാർ .

പുതുശ്ശേരി: പുതുച്ചേരിയിലെ ഭരണകക്ഷിയായ കോൺഗ്രസിൽ നിന്നുള്ള ഒരു എംഎൽഎ കൂടി രാജിവെച്ചു. ഇതോടെ വി നാരായണസ്വാമി സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി. രണ കക്ഷിക്ക് ഇന്ന് വിശ്വാസവോട്ടെടുപ്പ്. നിയമസഭയിൽ ആകെ കൂടെയുള്ളത് 12 പേർമാത്രമാണെന്ന കടുത്ത വെല്ലുവിളിയാണ് കോൺഗ്രസ്സിനേയും മുഖ്യമന്ത്രി വി.നാരായണ സ്വാമിയേയും അലട്ടുന്നത്. ലെഫ്.ഗവർണർ തമിഴിസൈ സൗന്ദർരാജന്റെ നിർദ്ദേശപ്രകാരമാണ് പുതുച്ചേരി കോൺഗ്രസ്സ് മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിനായി നീങ്ങുന്നത്.രാജ്ഭവൻ നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ ലക്ഷ്മിനാരായണൻ നിയമസഭാ സ്പീക്കർ വി പി ശിവകോലുന്ദുവിന് രാജി നൽകി. തിങ്കളാഴ്ച അഞ്ചു മണിക്കകം വിശ്വാസ വോട്ട് തേടണമെന്ന് പുതിയതായി ചുമതലയേറ്റ ഗവർണർ തമിഴ്സൈ സൗന്ദര്‍രാജൻ നിർദേശം നൽകിയിരുന്നു.

നാരായണസാമിയുടെ നേതൃത്വത്തിലുള്ള ഈ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ഇന്നു രാജിവെച്ച് കെ ലക്ഷ്മിനാരായണൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടി അംഗത്വത്തിൽ നിന്നും രാജിവച്ചതായും ലക്ഷ്മിനാരായണൻ പറഞ്ഞു. ഈ ആഴ്ച കോൺഗ്രസിന്റെ രണ്ടാമത്തെ അംഗമാണ് രാജിവെക്കുന്നത്. ഇതോടെ പുതുച്ചേരി നിയമസഭയിൽ കോൺഗ്രസിന്‍റെ അംഗബലം ശക്തി 13 ആയി കുറഞ്ഞു. 33 അംഗ നിയമസഭയിൽ പ്രതിപക്ഷത്തിന് 14 എം‌എൽ‌എമാരുണ്ട്. നിലവിൽ അഞ്ച് ഒഴിവുകളാണ് പുതുച്ചേരി നിയമസഭയിൽ ഉള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പുതുച്ചേരിയിൽ വി.നാരായണ സ്വാമി സർക്കാർ തിങ്കളാഴ്ച വിശ്വാസവോട്ട് തേടും. വൈകിട്ട് 5 മണിക് വിശ്വാസ വോട്ടെടുപ്പ് നടത്തും. കോൺഗ്രസ് സർക്കാർ കാലാവധി പൂർത്തിയാക്കാൻ ഒരു മാസം മാത്രം ശേഷിക്കയാണ് വിശ്വാസവോട്ട് നടക്കുന്നത്.

ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ രാജിവച്ചതിനെ തുടർന്ന് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് വിശ്വാസ വോട്ടെടുപ്പ്. ഒരംഗത്തെ കോൺഗ്രസ് പുറത്താക്കുകയും ചെയ്തു. ഇതോടെ 33 അംഗങ്ങളുണ്ടായിരുന്ന സഭയിലെ നിലവിലുള്ളത് 27 പേർ മാത്രം. ഇതിൽ 13 പേർ ഭരണ പക്ഷത്തും 14 പേർ പ്രതിപക്ഷത്തും ഉണ്ട്. ഇതേതുടർന്നാണ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗർവർണറെ കണ്ടത്. കിരൺ ബേദിക്ക് പകരം ലഫ്റ്റനന്‍റ് ഗവര്‍ണറായി തമിഴ്സൈ സൗന്ദര്‍രാജൻ അടിയന്തിര സമ്മേളനം ചേർന്ന് ഭൂരിപക്ഷം തെളിയിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

പ്രതിപക്ഷ നിരയിലെ 3 പേർ കേന്ദ്രസർക്കാരിന്റെ നോമിനേറ്റഡ് അംഗങ്ങളാണ്. ഇവർ ഏതെങ്കിലും പാർട്ടി അംഗങ്ങളായി കാണരുതെന്നാണ് ചട്ടം. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുന്ന ഗവർണറുടെ ഉത്തരവിൽ നാമനിർദേശം ചെയ്യപ്പെട്ട എംഎൽഎമാരെ ബിജെപി എംഎൽഎമാരായാണ് പ്രതിപാദിച്ചിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുത്താൽ ഇവർ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുമെന്നാണ് കോൺഗ്രസ് വാദം. അങ്ങനെയെങ്കിൽ കോൺഗ്രസ് കോടതിയെ സമീപിച്ചേക്കുമെന്നാണു സൂചന.

ഒരു കോൺഗ്രസ് അംഗം കൂടി രാജിവെച്ചതോടെ 27 പേരാണ് നിയമസഭയിലുള്ളത്. കോൺഗ്രസിന്റെ 9 ഉൾപ്പെടെ ഭരണ പക്ഷത്തെ അംഗബലം 13 ആയി കുറഞ്ഞു. എൻ ആർ കോൺഗ്രസ് 7, അണ്ണാ ഡി എം കെ 4, ബി ജെ പി 3 എന്നിങ്ങനെയായി പ്രതിപക്ഷത്തും 14 അംഗങ്ങളുണ്ട്. സർക്കാർ പ്രതിസന്ധിയിലാണെങ്കിലും ഭൂരിപക്ഷം തെളിയിക്കുമെന്നാണ് മുഖ്യമന്ത്രി വി. നാരായണ സാമിയുടെ അവകാശവാദം. രണ്ടു പ്രതിപക്ഷ എംഎൽഎമാർ പിന്തുണയ്ക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

ലഫ്റ്റനന്‍റ് ഗവര്‍ണറായി ചുമതലയേറ്റതിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി വി. നാരായണ സ്വാമിക്ക് നിർദ്ദേശം നൽകി തമിഴ്സൈ സൗന്ദര്‍രാജൻ. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിലാണ് ഗവർണർ അതിവേഗം തീരുമാനമെടുത്തത്.

Top