കോണ്‍ഗ്രസ് എല്ലാക്കാലത്തും ജാതി സംവരണത്തിന് അനുകൂലം: വിടി ബല്‍റാം

തിരുവനന്തപുരം: സാമ്പത്തിക സംവരണത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് നിരുത്തരവാദപരമാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ദേവസ്വം ബോര്‍ഡ് നിയമനത്തിലെ സാമ്പത്തിക സംവരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് തിരുത്തണമെന്നും വി.ടി ബല്‍റാം ആവശ്യപ്പെട്ടു. ആര്‍ക്കെങ്കിലും ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ കഴിയുന്നതല്ല സാമ്പത്തിക സംവരണം. കോണ്‍ഗ്രസ് എല്ലാക്കാലത്തും ജാതി സംവരണത്തെ അനുകൂലിച്ച പാര്‍ട്ടിയാണെന്നും ബല്‍റാം പറഞ്ഞു.

Top