അപ്രതീക്ഷിത സന്ദര്‍ശനവുമായി നരേന്ദ്രമോദി പാക്കിസ്ഥാനില്‍..പരിഹാസവുമായി ശിവസേന. പ്രതിക്ഷേധവുമായി പ്രതിപക്ഷം

ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനില്‍. ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്‌താനിലെത്തി. മോഡിയെ സ്വീകരിക്കാനായി പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ ലാഹോറിലെ വിമാനത്താവളത്തിലെത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ചയും ആരംഭിച്ചു.അനൗപചാരികമായ ചര്‍ച്ചയും കൂടിക്കാഴ്‌ചയുമാവും പാകിസ്‌താനില്‍ ഇരു പ്രധാനമന്ത്രിമാരും നടത്തുകയെന്നാണ്‌ റിപ്പോര്‍ട്ട്‌. നവാസ്‌ ഷെരീഫിന്‌ പിറന്നാള്‍ ആശംസ നേരുകയും കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്‌തശേഷം മോഡി അധികം വൈകാതെ ഇന്ത്യയിലേക്ക്‌ മടങ്ങും.
അഫ്ഗാന്‍ സന്ദര്‍ശനത്തിലായിരുന്ന മോദി തികച്ചും അപ്രതീക്ഷിതമായാണ് പാകിസ്ഥാനില്‍ എത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പിറന്നാളാശംസിക്കാനായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പിറന്നാള്‍ വിരുന്നില്‍ പങ്കെടുക്കണമെന്ന ക്ഷണം മോദി സ്വീകരിക്കുകയായിരുന്നു. ലാഹോറിലെത്തിയ മോദി ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തും. വളരെ അപ്രതീക്ഷിതമായാണ് മോദിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനമെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങളും അധികൃതരും പറയുന്നു. താന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നുണ്ടെന്ന വിവരം ട്വിറ്ററിലൂടെ മോദി തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തില്‍ എങ്ങും കണ്ടിട്ടില്ലാത്ത നടപടിയാണ് മോദി സ്വീകരിച്ചത്. 2016 സെപ്റ്റംബറില്‍ പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

12 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. 2004ല്‍ വാജ്‌പേയിയാണ് അവസാനമായി പാകിസ്ഥാനിലെത്തിയത്. ഇന്ത്യയില്‍ കേട്ടു കേള്‍വിയില്ലാത്ത ഇത്തരം അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ അമേരിക്കന്‍ നയതന്ത്ര മാതൃകയാണ്. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നിര്‍മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനായിട്ടാണ് മോദി അഫ്ഗാനിലെത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ മോദിയുടെ അഫ്ഗാന്‍ സന്ദര്‍ശന വിവരവും നേരത്തെ പുറത്തു വിട്ടിരുന്നില്ല. അതേസമയം മോദിയുടെ സന്ദര്‍ശനത്തിനെതിരെ നിരവധി കോണുകളില്‍ നിന്നു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ വിശ്വാസത്തിലെടുക്കാത്ത സന്ദര്‍ശനമാണിതെന്നും മോദിയുടെ സാഹസികത രാജ്യത്തിന് ദോഷം ചെയ്യുമെന്നും കോണ്‍്ഗ്രസ് അഭിപ്രായപ്പെട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം വരാന്‍ വേണ്ടിയാണ് മോദിയുടെ സന്ദര്‍ശനമെന്ന് ശിവസേന പരിഹസിച്ചു.

Top