കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇനി പുതിയ നേതൃത്വം. രാവിലെ ഇന്ദിര ഭവനിലെത്തിയ മുല്ലപ്പള്ളി നിലവിലെ പ്രസിഡന്റ് എം.എം. ഹസനില്‍ നിന്ന് ചുമതലയേറ്റെടുത്തു. പാര്‍ട്ടിയെ ഐക്യത്തോടെ മുന്നോട്ടു നയിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം മുല്ലപ്പള്ളി പറഞ്ഞു

തിരുവനന്തപുരം: കെപിസിസി സംസ്ഥാന പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു. മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരും പ്രചരണ സമിതി അധ്യക്ഷനും ചുമതല ഏറ്റെടുത്തു. പ്രവര്‍ത്തകരുടെ ആവേശപ്രകടങ്ങള്‍ക്കിടയിലൂടെയാണ് പുതിയ പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും ഇന്ദിരഭവനിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ ഇന്ദിരഭവനിലെത്തിയ മുല്ലപ്പള്ളി നിലവിലെ പ്രസിഡന്റ് എം.എം. ഹസനില്‍ നിന്ന് ചുമതലയേറ്റെടുത്തു. പാര്‍ട്ടിയെ ഐക്യത്തോടെ മുന്നോട്ടു നയിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം മുല്ലപ്പള്ളി പറഞ്ഞു.

വര്‍ക്കിങ്ങ് പ്രസിഡന്റുമാരായ കെ.സുധാകരനും എം.ഐ ഷാനവാസും കൊടിക്കുന്നില്‍ സുരേഷും പ്രചരണ സമിതി തലവന്‍ കെ.മുരളീധരനും മുല്ലപ്പള്ളിക്കൊപ്പം ചുമതലയേറ്റു. എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

Top