കഴിവുകെട്ട കോൺഗ്രസ് നേതാക്കൾ ശശി തരൂരിനെ പുറത്താക്കാൻ കരുനീക്കം നടത്തുന്നു !തരൂർ കോൺഗ്രസുമായി അകലുന്നു!!മീഡിയ സെല്‍ ചെയര്‍മാന്‍ പദവിയിൽനിന്നും രാജിവെക്കുന്നു!!

കൊച്ചി: ശശി തരൂറിനെ കോൺഗ്രസിൽ നിന്നും പുകച്ച് ചാടിക്കാൻ കേരളത്തിലെ ഒട്ടുമിക്ക അധികാര മോഹികളായ എന്നാൽ കഴിവുകെട്ട നേതാക്കൾ പ്രവർത്തനം ശക്തമാക്കി .കുടില രാഷ്ട്രീയമ മാത്രമുള്ള കേരളം നേതാക്കൾ അറിവിന്റെ വിജ്ഞാന കോശമായ ഈ വിശ്വപൗരന്റെ ജനകീയതയിൽ ഉറക്കം നഷ്ടപ്പെട്ടിരിക്കയാണ് .എങ്ങനെ എങ്കിലും തരൂരിനെ പുകച്ച് കോൺഗ്രസിൽ നിന്നും പുറത്താക്കാനുള്ള നീക്കത്തിന് എന്നും പാർട്ടിയിൽ കഴിവുകെട്ടവനായി അറിയപ്പെടുന്ന ‘കെ മുരളീധരനും കൂട്ടരുമാണ് മുന്നിൽ -മുല്ലപ്പള്ളിയും സരിതക്കേസിൽ വരെ വിവാദ നായകനായ ബെന്നി ബെഹന്നാനും ശശി തരൂരിനെതിരെ രംഗത്തുണ്ട് .അതേസമയം തരൂര്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ കേരള ഘടകം ഏറ്റുപിടിച്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം ബിജെപി ക്യാമ്പിലേക്ക് പോകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വമെന്നാണ് സൂചന. ദേശീയ ഘടകത്തിലെ സോണിയ ക്യാമ്പും തരൂരിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇതിനിടെ കേരള ഘടകത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനങ്ങള്‍ രാജിവെക്കാനൊരുങ്ങുകയാണ് തരൂര്‍. ഇത് പരസ്യമായി അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി തരൂരിനുള്ള ബന്ധം മോശമായെന്നാണ് സൂചന. കെ മുരളീധരനെ പിന്തുണയ്ക്കുന്ന നേതാവാണ് മുല്ലപ്പള്ളി. അതേസമയം തരൂരിനായി ബിജെപി രംഗത്തുവരുമോ എന്നാണ് ഇനി അറിയാനുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു എന്നാണ് കേരള ഘടകം തരൂരിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സംസ്ഥാന നേതാക്കള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. കെ മുരളീധരന്‍ വിവാദം ഒരുപടി ഉയര്‍ത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവെക്കുകയാണ്. സെല്ലിന്റെ സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടെയും കോഓര്‍ഡിനേറ്റര്‍മാരുടെയും യോഗത്തില്‍ തരൂര്‍ രാജിക്കാര്യം പ്രഖ്യാപിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം മണ്ഡലത്തെ ചൊല്ലിയുള്ള ഭിന്നത നേരത്തെ തന്നെ കെ മുരളീധരനും ശശി തരൂരും തമ്മിലുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടെങ്കിലും, വട്ടിയൂര്‍ക്കാവില്‍ ഒതുങ്ങുകയായിരുന്നു അദ്ദേഹം. എന്നാല്‍ മോദി സ്തുതിയെന്ന പേരില്‍ കേരള ഘടകം ഒന്നാകെ തരൂരിനെതിരെ തിരിഞ്ഞു. ഇതാണ് രാജിയിലേക്ക് നയിച്ചിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസില്‍ അദ്ദേഹം ഒറ്റപ്പെട്ടു എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ ടെക്‌നിക്കല്‍ ടീമാണ് മീഡിയ സെല്‍ ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ ഒരുക്കാനായിരുന്നു ഇത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റായ ശേഷം സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ആശയപ്രചാരണത്തിനായി ഇതിനെ രൂപീകരിക്കുകയും ചെയ്തു. പ്രൊഫഷണല്‍ പ്രവര്‍ത്തകരുടെ കൂട്ടായ്മയ കൂടിയാണ് ഡിജിറ്റല്‍ മീഡിയ സെല്‍. ഇതിന്റെ ചെയര്‍മാനായി ശശി തരൂരിനെയും കണ്‍വീനറായി എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെയും പ്രത്യേക താല്‍പര്യപ്രകാരമാണ് നിയമിച്ചത്.

മോദി സ്തുതിയെന്ന പേരില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ദേശീയ നേതൃത്വം ഇടപെട്ടില്ലെന്നാണ് തരൂരിന്റെ പരാതി. കെപിസിസി തന്നോട് വിശദീകരണം തേടിയതും തരൂരിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഈ രണ്ട് കാരണങ്ങളാണ് പ്രധാനമായും രാജിക്ക് കാരണമായതെന്നാണ് സൂചന. കഴിഞ്ഞ ദിവസം തന്നെ കേരള ഘടകത്തില്‍ നിന്ന് ദേശീയ തലത്തിലേക്ക് ചുവടുമാറ്റാനുള്ള നീക്കം തരൂര്‍ നടത്തുന്നതായും സൂചനയുണ്ടായിരുന്നു. അതിന്റെ തുടക്കമാണിത്.

ഞാന്‍ എക്കാലവും ഇവിടെ തുടരുമെന്ന് കരുതിയല്ല കോണ്‍ഗ്രസില്‍ എത്തിയതെന്ന് തരൂര്‍ പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷത കോണ്‍ഗ്രസിന് ഉയര്‍ത്തി പിടിക്കാന്‍ സാധിക്കുമെന്നത് കൊണ്ടാണ് കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തത്. ആ നയം സീറ്റുകള്‍ക്കോ വോട്ടുകള്‍ക്കോ വേണ്ടി ബലികൊടുക്കാനാവില്ലെന്നും തരൂര്‍ പറഞ്ഞു. അതേസമയം പാര്‍ട്ടി മാറാന്‍ ഒരുങ്ങുന്നതിന്റെ സൂചനയാണ് തരൂരിന്റെ വാക്കുകളില്‍ ഉള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

വിവാദങ്ങള്‍ക്ക് പിന്നാലെ തരൂര്‍ ഒരിക്കല്‍ കൂടി മോദിയെ പിന്തുണച്ചിരിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദിയില്‍ മോദിക്കൊപ്പം കോണ്‍ഗ്രസും പ്രതിപക്ഷമായി നിലനില്‍ക്കുമെന്ന് തരൂര്‍ പറഞ്ഞു. അതേസമയം തരൂര്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഒരുക്കമാണ് ഇതെന്നാണ് കേരള ഘടകത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ബിജെപിക്ക് അംഗസംഖ്യ വര്‍ധിച്ച് വരുന്നുണ്ടെങ്കിലും, സെലിബ്രിറ്റി ലെവലിലുള്ള നേതാക്കള്‍ പാര്‍ട്ടിയിലേക്ക് എത്തിയിട്ടില്ല. തരൂര്‍ ബിജെപിയിലെത്തിയാല്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് ജയിപ്പിക്കാന്‍ കഴിവുള്ള നേതാവിനെ ബിജെപിക്ക് ലഭിക്കും.

Top